ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം ബിർള സംഘടിപ്പിച്ച ചായസല്‍ക്കാരത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബില്ലുകള്‍ തിരക്കിട്ട് പാസാക്കുന്നത് ശരിയല്ലെന്ന് പ്രേമചന്ദ്രൻ ഓർമ്മിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി കൊണ്ടുവന്ന ബില്ലും ആണവോർജ ബില്ലും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കർ ഓം ബിർള ചർച്ചയ്ക്ക് നല്‍കുന്ന സമയത്തെക്കുറിച്ച്, “ഇഷ്ടംപോലെ സമയം അനുവദിച്ചില്ല” എന്നും, രാത്രി ധൃതിപിടിച്ചാണ് ചർച്ച നടത്തിയത് എന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രിയങ്കാ ഗാന്ധിയോട് വയനാടിനെ കുറിച്ചും മോദി ചോദിച്ചു. മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ മറുപടി. പ്രേമചന്ദ്രന്റെ രീതി മാതൃകയാക്കാൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു. മന്ത്രിമാരായ രാജ്നാഥ് സിംഗ്, കെ. രാംമോഹൻ നായിഡു, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ, പ്രഹ്‌ളാദ് ജോഷി തുടങ്ങിയവരും സത്ക്കാരത്തില്‍ പങ്കെടുത്തു.

















