രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്ബുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

സുപ്രീം കോടതി വിധി വന്നതിനു ശേഷം, 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയില്‍ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണ് ആണ്. 2018 നവംബർ 27ന് ഞാൻ അറസ്റ്റില്‍ ആയി. ഡിസംബർ 14 നു ഞാൻ പുറത്തിറങ്ങുമ്ബോള്‍ എന്റെ ജാമ്യ വ്യവസ്ഥയില്‍ പമ്ബ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളില്‍ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാല്‍, ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച്‌ ഏതെങ്കിലും ഒരു സ്ഥലത്തു നില്‍ക്കാൻ പോലും കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി സഖാവ് ആണ് എന്നെ മല കയറാൻ കൊണ്ടുവന്നതെന്ന ആരോപണവും വാസ്തവമല്ല. മല കയറുന്നതിനു മുൻപോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാർട്ടിയില്‍ നിന്നോ, രാഷ്ട്രീയക്കാരില്‍ നിന്നോ, മതസഘടനകളില്‍ നിന്നോ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ലെന്നും അവർ കുറിപ്പില്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക