സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ചില ആളുകള്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ഇൻസ്റ്റാഗ്രാമിലോ ഫെയ്സ്ബുക്കിലോ വീഡിയോ ഇട്ട് റീച്ച്‌ കിട്ടാൻ വേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവൃത്തി. അത്തരത്തില്‍ വൈറലാകാൻ നോക്കിയ ഒരു വയോധികന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

എന്നാല്‍ ഇതിനായി ആ വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്പം കൂടിപോയി എന്നാണ് വീഡിയോ കണ്ട് സൈബറിടത്തെ സംസാരവിഷയം. വീഡിയോയില്‍ വാണപ്പടക്കം വായില്‍ വച്ച്‌ കത്തിക്കുന്നതും പിന്നാലെ വായില്‍ വച്ച്‌ തന്നെ പൊട്ടിത്തെറിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. വയോധികന്റെ വായില്‍ വച്ച പടക്കം മറ്റൊരാള്‍ കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച്‌ തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് ആ വീഡിയോയില്‍ വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാണം കത്തിപ്പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ ഇയാളുടെ മുഖം പൊള്ളാനാണ് സാധ്യത. ഡ്രോയിംഗ് ട്രോളൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ വീഡിയോയുടെ യഥാർത്ഥ ഉറവിടം വ്യക്തമല്ല. എവിടെയാണ് സംഭവം നടന്നതെന്നും സൂചനയില്ല. ഇപ്പ എങ്ങനെ ഇരിക്കാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വൈറലാവാന്‍ ഇത്തരം പരിപാടികള്‍ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചേട്ടാ ഇത് നിങ്ങള്‍ ഉദ്ദേശിച്ച വാണം അല്ല, എത്ര വട്ടം കണ്ട് ചിരിച്ചു എന്ന് അറിയില്ല, മുഖം കരിമീൻ പൊള്ളിച്ചതുപോലെ ആയിക്കാണുംഎന്നീങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക