പാലാ നിയോജക മണ്ഡലത്തിലെ മിന്നും വിജയത്തിനിടയിലും ഭരണങ്ങാനം യുഡിഎഫിൽ പൊട്ടിത്തെറി.ഭരണങ്ങാനത്തെ പാർട്ടിയുടെ പ്രമുഖ നേതാവും മുൻമണ്ഡലം പ്രസിഡണ്ടും കഴിഞ്ഞ അഞ്ചുവർഷക്കാലം ഭരണം പിടിച്ചുനിർത്തുവാൻ നിർണായക പങ്കുവഹിച്ച വ്യക്തിയും ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ടോമി പൊരിയത്തിന്റെ പരാജയമാണ് യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. യുഡിഎഫിനേക്കാൾ ഉപരിയായി കോൺഗ്രസിലാണ് പ്രതിസന്ധി എന്നതും ശ്രദ്ധേയമാണ്.

ടോമി പൊരിയത് 54 വോട്ടിനാണ് കാഞ്ഞിരമറ്റം വാർഡിൽ പരാജയപ്പെട്ടത്. പാർട്ടിയുടെ പ്രമുഖ നേതാവിന്റെ കുടുംബാംഗങ്ങൾ അടക്കം ഇവിടെ വോട്ട് മാറിക്കുത്തി എന്നാണ് ആക്ഷേപം. ടോമിയുടെ കുത്തക വാർഡ് ആയിരുന്ന വേഴങ്ങാനം വാർഡ് രണ്ടാംതവണയും തുടർച്ചയായി വനിത സംവരണം ആയതോടെയാണ് തൊട്ടടുത്ത കാഞ്ഞിരമറ്റം വാർഡിൽ മത്സരത്തിനിറങ്ങുവാൻ ടോമിയോട് പാർട്ടി നിർദേശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 25 എന്ന നിർണായക കാലഘട്ടത്തിൽ ഭരണങ്ങാനം പഞ്ചായത്തിന് പുറമെ ഭരണങ്ങാനത്തുള്ള പ്രമുഖ സഹകരണ ബാങ്കുകളും കോൺഗ്രസ് പക്ഷത്ത് ഉറപ്പിച്ചു നിർത്തിയത് ടോമിയുടെ ഇടപെടലുകൾ ആയിരുന്നു. ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിലെ 13 ബോർഡ് മെമ്പർ സ്ഥാനങ്ങളും ചൂണ്ടച്ചേരി സഹകരണ ബാങ്കിലെ 12 ബോർഡ് മെമ്പർ സ്ഥാനങ്ങളും പാർട്ടിക്ക് നിലനിർത്താൻ ആയത് ടോമി പൊരിയത്തിന്റെ കരുത്തുറ്റ നേതൃത്വത്തിലാണ്. ഇത്തരത്തിലുള്ള ഒരു നേതാവാണ് പാർട്ടി ഭാരവാഹിയുടെ കാലുവാരലിൽ കാലിടറി വീണത്. പ്രമുഖ ഭാരവാഹി കൂടെ നിന്ന് ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ കഴിയാതെ പോയതാണ് ടോമിയുടെ പതനത്തിന് കാരണമെന്നും വിലയിരുത്തലുകൾ ഉണ്ട്.

പാർട്ടി ഭാരവാഹിക്കെതിരെ DCCക്ക് പരാതി

പാർട്ടിയുടെ വിജയ സാധ്യതകൾക്കു മേൽ കരിനിഴൽ വീഴ്ത്തിയ ഭാരവാഹിയെ ഉടനടി പദവിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം വാർഡ് പ്രസിഡൻറ് മാരും ഭൂരിപക്ഷം സ്ഥാനാർത്ഥികളും ഒപ്പിട്ട പരാതി ഡിസിസിക്ക് കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നുകൊണ്ട് പാർട്ടി സ്ഥാനാർത്ഥിയുടെ പരാജയത്തിന് വേണ്ടി ശ്രമം നടത്തിയ വ്യക്തിയെ ഇനി അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് ഇവർക്കുള്ളത്. കഴിയുമെങ്കിൽ അധ്യക്ഷത തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 27ന് മുമ്പ് തന്നെ ഇയാളെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യമാണ് ഇവർ ഉയർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക