പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി.ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തിയ വാർഡില്‍ ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ് എത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഒരു ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയർന്നിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി. രാജൻ ഏറത്ത് പഞ്ചായത്തിലെ ആറാം വാർഡില്‍ 240 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായ ബിബിൻ ബേബി 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടി. ഇവിടെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ജാസിം കുട്ടിയെയാണ് ബിബിൻ തോല്‍പ്പിച്ചത്.
എഴുമറ്റൂർ പഞ്ചായത്തിലെ രണ്ടാം വാർഡില്‍ ബിജെപിക്ക് അട്ടിമറി വിജയം നേടാനായി. 25 വർഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന വാർഡില്‍ ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. ബിന്ദുവാണ് ജയിച്ചത്.
















