കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) മുഖേന വിദേശത്തും, ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്. വിദേശത്തെയും, സ്വദേശത്തുമായുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങള് നടക്കുന്നത്. ആകെ 21,582 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിങ്, ഹെല്ത്ത് ആന്റ് കെയർ സർവീസസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷ്വറൻസ്, സെയിസ് ആൻഡ് മാർക്കറ്റിങ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് അവസരമുള്ളത്.

ന്യൂസിലാന്റ്, ജർമ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും, കേരളത്തിലും ഒഴിവുകളുണ്ട്. ന്യൂസിലാന്റിൽ കെയർ അസിസ്റ്റന്റ്, ജർമ്മനിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് മേഖലകളില് 440 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് മാനേജർ, പ്രോജക്‌ട്ട് കോർഡിനേറ്റർ, എച്ച്‌.ആർ എക്സിക്യൂട്ടീവ്, മാർക്കറ്റിങ് മാനേജർ, അസോസിയേറ്റ് എഞ്ചിനീയർ, റിലേഷൻഷിപ്പ് മാനേജർ, മീഡിയ കോർഡിനേറ്റർ, എ.ഐ കണ്ടന്റ് റൈറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പുറമെ പ്രൊഡക്ഷന് ട്രെയിനി, കസ്റ്റമർ കെയർ എക്സിക്യുട്ടീവ്, കെയർ ടേക്കർ, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ട്ന്റ്, ഫിനാന്ഷ്യൽ അഡ്വൈസർ തുടങ്ങിയ തസ്തികകളിലും അവസരങ്ങളുണ്ട്. ന്യൂസീലൻഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്തികയിൽ ഉൾപ്പെടെ 1766 ഒഴിവുകളിലേക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അപേക്ഷിക്കാം എന്ന് കേരള നോളജ് ഇക്കോണമി മിഷൻ അറിയിക്കുന്നു.

യോഗ്യത & ശമ്ബളം

ജർമ്മ മെക്കാനിക്കൽ എഞ്ചിനിയറിംഗ് മേഖലയില് മെക്കാട്രോണിക് ടെക്നീഷ്യൻ തസ്തികയിലേക്ക് 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 250000-350000 വരെയാണ് പ്രതിമാസ ശമ്ബളം. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ന്യൂസിലാന്ഡിലെ ഹെൽത്ത് കെയർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവവ ബിരുദധാരികളായിരിക്കണം. ബി എസ്സി നഴ്സിംഗ് അധിക യോഗ്യതയായി പരിഗണിക്കും. 1,00,000-1,75,000 രൂപയാണ് പ്രതിമാസ ശമ്ബളമായി ലഭിക്കുക.

അപേക്ഷിക്കേണ്ടത് എങ്ങനെ?

കേരള നോളജ് ഇക്കോണമി മിഷന്റെ വെബ്പോർട്ടൽ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റവ ചെയ്ത ഉദ്യോഗാര്ഥികള്ക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലികളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക