ലുലു ഗ്രൂപ്പിലേക്ക് കേരളത്തിൽ നിരവധി നിയമങ്ങൾ നടക്കുന്നു. ലുലുവിൻ്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം.
തസ്‌തിക: കാഷ്യർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, സെക്യൂരിറ്റി ഗാർഡ്, ബുച്ചർ, ഫിഷ് മോങ്കർ, സൂപ്പർവൈസർ, ഷെഫ്, ഡിസിഡിപി, ഹെൽപ്പർ, പാക്കർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
യോഗ്യത:
- ക്യാഷർ പ്ലസ് ടു, ബി.കോം, പ്രവർത്തനപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കാഷ്യർ പോസ്റ്റിൽ പ്രായപരിധി 30 വയസ്സിന് താഴെയായിരിക്കണം.
- സെയിൽസ്മാൻ/സെയിൽസ് വുമൺ പ്രായപരിധി 25 വയസ്. എസ് എസ് എൽ സി/എച്ച് എസ് സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
- ബുച്ചർ/ഫിഷ് മോങ്കർ ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തനം പരിചയമുണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തിൽ വ്യക്തമായിട്ടില്ല.
- സെക്യുരിറ്റി/ഗാർഡ് (മെയിൽ & ഫീമെയിൽ) സെക്യുരിറ്റി മേഖലയിൽ 1 മുതൽ 7 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
- സൂപ്പർവൈസർ പ്രായപരിധി 25-35 വയസ്സ്. (ക്യാഷ് സൂപ്പർവൈസർ, ചിൽഡ് ആൻഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോൺഫുഡ്, റോസ്റ്ററി, ഹൗസ് ഹോൾഡ്, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കൽ, മൊബൈൽ, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ടെക്‌സ്റ്റൈൽ പാദരക്ഷകൾ. ഈ വിഭാഗങ്ങളിലാണ് സൂപ്പർവൈസർമാരെ ആവശ്യമുള്ളത്.) ഒന്ന് മുതൽ മൂന്നുവർഷം വരെയെങ്കിലും പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
- കമ്മിസ്/ഷെഫ് ഡി പാർട്ടി / ഡിസിഡിപി സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനെൻ്റൽ, ചൈനീസ്, അറബിക്, മിഠായി, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ്സ മേക്കർ, പേസ്റ്റി, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്ബരാഗത ലഘുഭക്ഷണ നിർമ്മാണം, തുടങ്ങിയ വിഭാഗങ്ങളിൽ ഒഴിവ്.ബി എച്ച് എം അല്ലെങ്കിൽ പ്രസക്തമായ അനുഭവം ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
- ഹെൽപ്പർ/ പാക്കർ ഫ്രഷേഴ്സിനും അപേക്ഷിക്കും. അതിന് അപ്പുറം മറ്റ് യോഗ്യതകൾ വിജ്ഞാപനം ആവശ്യപ്പെട്ടിട്ടില്ല.
ഇൻ്റർവ്യൂ: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 15-ാം തീയതി കൊട്ടിയം, ശ്രീനാരായണ പോളിടെക്നിക്കിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. സിവി, മറ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണം. രാവിലെ 830 മുതൽ 4 മണി. അഭിമുഖം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക