നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ആദ്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. ഏകദേശം 24 വർഷം പഴക്കമുള്ള ആ ചിത്രം പങ്ക് വച്ചാണ് ക്രെംലിൻ പഴയ ഓർമ്മകളെ മനോഹരമായി പുതുക്കിയിരിക്കുന്നത്.

നരേന്ദ്ര മോദി, അന്നത്തെ വാജ്‌പേയിയുടെയും, പുടിന്റെയും പിന്നില്‍ നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. നരേന്ദ്ര മോദിയും പുടിനും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. അന്നത്തെ മന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങും വാജ്‌പേയിക്കൊപ്പം ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം, വ്‌ളാഡിമിർ പുടിനുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച 2014 ഡിസംബർ 9 ന് ഡല്‍ഹിയിലായിരുന്നു . ഇത് അവർക്കിടയില്‍ ആഴത്തിലുള്ള സൗഹൃദത്തിലേക്ക് നയിച്ചു. രണ്ട് നേതാക്കളും തമ്മിലുള്ള അടുത്ത സൗഹൃദം പരമ്ബരാഗത ഇന്ത്യ-റഷ്യ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക