ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്ബതികളായിരുന്നു ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും. ഇരുവരും തമ്മിലുണ്ടായ വഴക്കും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പുതിയ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ജിജി മാരിയോ.
ഫിലോക്കാലിയ ഫൗണ്ടേഷന്‍റെ 27 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിലച്ച് കിടക്കുകയാണെന്നും കറന്റ് ബില്ല് പോലും താന്‍ പണയം വച്ചാണ് അടച്ചതെന്നും ജീജി മാരിയോ പറയുന്നു. കൂടാതെ സൗജന്യമായി ഓടുന്ന ആംബുലന്‍സിന് പെട്രോള്‍ അടിക്കാന്‍ പോലും നിര്‍വാഹമില്ലെന്നും എല്ലാവരും സഹായിക്കണമെന്നും ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാവില്ലെന്നും ജീജി പറഞ്ഞു.
ഞാൻ ശരിയാണെന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ തനിക്ക് താല്പര്യമില്ല. അത്തരം തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജീജി വിഡിയോയിലൂടെ പറഞ്ഞു. തന്നെ മർദിച്ചെന്ന ജീജിയുടെ പരാതിയില്‍ ഭർത്താവ് മാരിയോ ജോസഫിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇടതു കയ്യില്‍ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000 രൂപ വിലയുള്ള ഫോണ്‍ പൊട്ടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.








