2025 മുതല്‍ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്‌ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കള്‍ക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക് വരുന്ന പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് ഈ മോഡലുകളില്‍ വാട്ട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

ഈ വർഷം ആദ്യം വാട്ട്‌സ്‌ആപ്പ് മെറ്റാ എഐയ്ക്കുള്ള പിന്തുണ ചേർത്തതും പിന്നീട് നിരവധി അനുബന്ധ സവിശേഷതകളുള്ള എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴ ആൻഡ്രോയിഡ് വേർഷനുകളില്‍ ഇവ പ്രവർത്തന രഹിതമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്ട്സ്‌ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്ന മോഡലുകള്‍

സാംസങ് ഗാലക്സി എസ്3

സാംസങ് ഗാലക്സി നോട്ട് 2

സാംസങ് ഗാലക്സി എസ്4 മിനി

മോട്ടോറോള മോട്ടോ ജി

മോട്ടോറോള റേസർ എച്ച്‌ഡി

മോട്ടോ ഇ 2014

എച്ച്‌ടിസി വണ്‍ എക്സ്

എച്ച്‌ടിസി വണ്‍ എക്സ് +

എച്ച്‌ടിസി ഡിസയർ 500

എച്ച്‌ടിസി ഡിസയർ 601

എല്‍ജി ഒപ്ടിമസ് ജി

എല്‍ജി നെക്സസ് 4

എല്‍ജി ജി 2 മിനി

സോണി എക്സ്പീരിയ

സോണി എക്സ്പീരിയ ടി

സോണി എക്സ്പീരിയ എസ്പി

സോണി എക്സ്പീരിയ വി

മുൻപ് ഐഒഎസ് 15.1 അല്ലെങ്കില്‍ പഴയ പതിപ്പുകളില്‍ പ്രവർത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് വാട്ട്‌സ്‌ആപ്പ് പ്രഖ്യാപിച്ചിരുന്നു.ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6,ഐഫോണ്‍ 6 പ്ലസ് എന്നിവയിലാണ് ഇതോടെ വാട്ട്സ്‌ആപ്പ് പ്രവർത്തനരഹിതമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക