പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയ്‌ക്കെതിരേ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പ്രില്‍ന രാജ്. അതിജീവിതയെ കുറ്റപ്പെടുത്തിയാണ് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. നടി സീമ ജി നായര്‍, ശ്രീലേഖ ഐപിഎസ് തുടങ്ങിയവര്‍ രാഹുലിനെ പിന്തുണച്ച്‌ വന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഇതിനു പിന്നാലെയാണിപ്പോള്‍ പ്രില്‍നയും രാഹുലിനെ പരസ്യമായി പിന്തുണച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം പോയ സ്ത്രീയെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രില്‍ന ചോദിക്കുന്നു.ഈ നടപടികളിലൂടെ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണെന്നും നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ അതിനു ശേഷം വരുന്ന എന്ത് പ്രശ്‌നങ്ങള്‍ക്കും നമ്മുടെ സര്‍ക്കാര്‍ കൂടെ തന്നെ നില്‍ക്കും എന്നാണോ? സ്ത്രീയും പുരുഷനും ഒരുമിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യത്തിന് പിന്നീട് പുരുഷന്‍ മാത്രം എങ്ങനെ തെറ്റുകാരന്‍ ആകുമെന്നും അവര്‍ ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം: അധഃപതിച്ചൊരു പാർട്ടിയാണ് നിങ്ങളുടേത് എന്ന് പറയാൻ തോന്നുന്നു സഖാക്കന്മാരെ….ഭർത്താവ് ഉണ്ടായിട്ടും കാമുകനോടോപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി കിടന്നു കൊടുത്ത സ്ത്രീയുടെ ഗർഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ്‌ ഇട്ടിരിക്കുന്നു. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്നിങ്ങള് ഭർത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു അതിനു ശേഷം വരുന്ന എന്ത് പ്രശ്നങ്ങള്‍ക്കും നമ്മുടെ സർക്കാർ കൂടെ തന്നെ നിക്കും എന്നാണ്.അത് സ്ത്രീയെ വീണ്ടും വീണ്ടും തെറ്റുചെയ്യാൻ പ്രേരിപ്പിക്കും എന്നാണ്.കാരണം കൂടെ നില്‍ക്കാൻ ഓരോ പ്രസ്ഥാനങ്ങള്‍ കട്ടക്ക് കൂടെ ഉണ്ടല്ലോ അല്ലെ.

സ്ത്രീയും പുരുഷനും ഒരുമിച്ചു സുഖിച്ച കാര്യത്തിന് പിന്നീട് പുരുഷൻ മാത്രം എങ്ങനെ തെറ്റുകാരൻ ആയി, ഈ ഗർഭം നടന്നിട്ട് നാളെത്രയായി ഇപ്പോഴാണോ ബ്ലീഡിങ്ങിന്റെ വേദന അറിഞ്ഞു തുടങ്ങിയത്… അന്ന് ആ സംഭവം ഉണ്ടായ സമയത്ത് അയാള്‍ക്കെതിരെ എന്തുകൊണ്ട് ഇതുപോലെ കേസ് കൊടുക്കൻ തയ്യാറാവാത്ത സ്ത്രീയെ എങ്ങനെ നിങ്ങള്‍ ചേർത്തു നിർത്തുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. അങ്ങനെ എങ്കില്‍ നിങ്ങളുടെ പാർട്ടിയിലെ പലരേയും നിങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്… നിങ്ങളുടെ പാർട്ടിയിലെ ചിലർ പീഡിപ്പിച്ച സ്ത്രീകള്‍ക്കെതിരെ നിങ്ങള്‍ നിലപാട് എടുക്കാത്തത് എന്തായിരുന്നു.. അതും സ്ത്രീകള്‍ തന്നെയല്ലേ.. അതിന്റ തീവ്രത അളന്നു കിട്ടിയില്ല എന്നാണോ? രാഷ്ട്രീയ പരമായ കപട ധാർമികത ആണ് ഇതെന്ന് വ്യക്തം…

അയാളെ, രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാൻ നിങ്ങള്‍ മുന്നോട്ട് വരണം അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിനു എന്ത് അർത്ഥമാണ് ഉള്ളത്..അച്ഛനാല്‍ പീഡിപ്പിക്ക പെട്ട മക്കളുടെ കൂടെ നിങ്ങൾക്ക്. അവർക്കു നിങ്ങള്‍ നീതിമേടിച്ചു കൊടുക്ക്‌… സഹോദരനാല്‍ പീഡിപ്പിക്കപെട്ട സ്ത്രീകളുടെ കൂടെ നിങ്ങള്‍ നിൽക്ക്… ഇത് നിങ്ങള്‍ ചെയ്യുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത്..ഗർഭം കഴിഞ്ഞിട്ട് കാലം എത്രയായി. സ്ത്രീയും പുരുഷനും ഒരുപോലെ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം സ്ത്രീയെ സേഫ് ആക്കേണ്ടതില്ല…. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് ആർക്കെതിരെയും എന്തും തൊടുത്തു വിടാൻ സാധിക്കുംകേസ് കൊടുത്തപ്പോള്‍ വിവാഹിത ആണെന്ന് ജനങ്ങള്‍ അറിഞ്ഞു തുടങ്ങി. ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ എന്തൊക്കെ അറിയും എന്ന് കാണാം…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക