“എം.എസ്. എക്സെൽ ഉപയോഗിച്ച് ഡാറ്റ വിശകലനം” എന്ന വിഷയത്തിൽ കോട്ടയത്ത് സെമിനാർ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ കീഴിലുള്ള സൗത്ത് ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷൻ (സിക്കാസ) കോട്ടയം ശാഖയാണ് സെമിനാർ സംഘടിപ്പിച്ചത്. നവംബർ 22-ന് കോട്ടയം കൊല്ലാടുള്ള ഐസിഎ ബ്രാഞ്ചിലാണ് സെമിനാർ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 സിഎ വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്ത് പരിശീലനം നേടിയത്.

സെമിനാറിന് മുഖ്യ പരിശീലകനായ സി.എ. റാഷീക്ക് കെ.പി, സി.എ. മനോഷ് മാണി (സിക്കാസ കോട്ടയം ചെയർമാൻ), സി.എ. ടോം ജി. കവാലം (ഐ.സി.എ.ഐ. കോട്ടയം ശാഖ കമ്മിറ്റി അംഗം), കരുൺ ജോണി (സിക്കാസ കോട്ടയം വൈസ് ചെയർമാൻ), റോസ് മേരീ ജോസ്വിൻ(സിക്കാസ കോട്ടയം സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി. എക്സെൽ അടിസ്ഥാനത്തിലുള്ള ഡാറ്റ വിശകലന രീതികളെക്കുറിച്ചുള്ള പ്രായോഗിക പഠനമായിരുന്നു സെമിനാറിന്റെ മുഖ്യ ആകർഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക