മാരാരിക്കുളം മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ജെ. ഫ്രാൻസിസ് (88) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം.

മാരാരിക്കുളത്ത് വി.എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു പി. ജെ. ഫ്രാൻസിസ്. 1965 വോട്ടിനാണ് അന്ന് അദ്ദേഹത്തിന്റെ അട്ടിമറി വിജയം.ആലപ്പുഴ ഡിസിസിയുടെ മുൻ വൈസ് പ്രസിഡന്റും ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1987 ലും 1991ലും അരൂരില്‍ ഗൗരിയമ്മയോട് മത്സരിച്ചു തോറ്റ പിജെ ഫ്രാൻസിസിനെ മാരാരികുളത്ത് വി എസിനെതിരെ എകെ ആന്റണിയാണ് മത്സരിപ്പിച്ചത്. പിന്നീട് 2001 ല്‍ മാരാരിക്കുളത്ത് തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക