മുൻ എം.എല്‍.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയില്‍ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരെ പ്രതിയാക്കി തൊടുപുഴ പൊലീസാണ് കേസെടുത്തത്. തൊടുപുഴയിലെ പരാതിക്കാരന്റെ ജ്വല്ലറിയില്‍ നിന്നും പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1.69 ലക്ഷം രൂപയുടെ സ്വർഭാരണങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
പണം തിരികെ ചോദിച്ചപ്പോള്‍ കടപൂട്ടിക്കുമെന്നും സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, നിർധന കുടുംബത്തെ സഹായിക്കാൻ സ്വർണം കടമായി വാങ്ങി നല്‍കിയെന്നും മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നും മാത്യു സ്റ്റീഫൻ പ്രതികരിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















