ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്‌ഫോടനം നടത്തിയ ഉമർ നബി , ഷോയിബ് എന്ന വ്യക്തിയുടെ ശുപാർശ പ്രകാരം നുഹില്‍ ഒരു മുറി സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നുഹില്‍ ഒരു മുറി വാടകയ്‌ക്കെടുത്ത ശേഷം, ഉമർ നബി ഏകദേശം 10 ദിവസത്തോളം അവിടെ താമസിച്ചു. ഇപ്പോള്‍, ഉമർ ഉൻ നബിക്ക് മുറി നല്‍കിയ കേസില്‍ അഫ്‌സാന എന്ന സ്ത്രീയെ അന്വേഷണ ഏജൻസികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണ ഏജൻസികള്‍ അഫ്‌സാനയെ ചോദ്യം ചെയ്തുവരികയാണ്. ദല്‍ഹി സ്‌ഫോടനത്തിന് ശേഷം യുവതി ഒളിവിലായിരുന്നു. തീവ്രവാദ സംഭവത്തിന് ശേഷം അഫ്‌സാനയുടെ കുടുംബവും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. അന്വേഷണ സംഘം പറയുന്നത് അനുസരിച്ച്‌ ഒമർ ‘ഹിദായത്ത്’ കോളനിയിലാണ് താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷോയിബിന്റെ അഭ്യർത്ഥനപ്രകാരം ഇവിടെ മുറി നല്‍കിയത് അഫ്‌സാന ആയിരുന്നു. ംഅഫ്‌സാനയെ ചോദ്യം ചെയ്യുന്നതിനിടെ തീവ്രവാദി ഡോക്ടർ 10 ദിവസം താമസിച്ചതിന്റെ രഹസ്യം വെളിപ്പെട്ടത്. ഈ കേസില്‍, കൂടുതല്‍ പ്രതികള്‍ ഇപ്പോഴും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ അവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം

ആരാണ് അഫ്സാന ? നൂഹിലെ ഹിദായത്ത് കോളനിയില്‍ താമസിക്കുന്ന അഫ്സാന, ഗോള്‍പുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അഫ്സാനയുടെ ഭർത്താവ് ഒരു ട്രക്ക് ഡ്രൈവറാണ്. അവർക്ക് 12 വയസ്സുള്ള ഒരു മകളുമുണ്ട്. നുഹിലെ ഹിദായത്ത് കോളനിയിലെ തന്റെ പിതാവിന്റെ വീട് അഫ്സാനയാണ് നോക്കുന്നത്. ബന്ധുവായ ഷോയിബിന്റെ ശുപാർശ പ്രകാരം അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ഉമർ നബിക്ക് അവർ ഒരു മുറി വാടകയ്‌ക്കെടുത്തു. ഷോയിബ് അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്തിരുന്നു. സ്‌ഫോടനത്തിന് ശേഷം കേന്ദ്ര സുരക്ഷാ, അന്വേഷണ ഏജൻസികള്‍ ഷോയിബിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക