ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് വിജയകരമായി പരാജയപ്പെടുത്തി.കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയമാണ് ഓപ്പറേഷനിലേക്ക് നയിച്ചത്. ഖത്തറിലെത്തിയ യാത്രക്കാരിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് കിലോയിലധികം മയക്കുമരുന്നാണ് പിടികൂടിയത്.
ലഗേജ് സ്കാനിംഗിനും മാനുവല്‍ പരിശോധനയ്ക്കും യുവതിയെ വിധേയമാക്കിയപ്പോള്‍, വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പിടിച്ചെടുത്ത വസ്തുക്കളില്‍ 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനും അടങ്ങിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക












