സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ പോയ ഒരു യുവാവ് പ്രതിമാസം 1.3 ലക്ഷം രൂപ ശമ്ബളമുള്ള ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം, തനിക്ക് പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 26 -കാരനായ രാജസ്ഥാന്‍ യുവാവിന്‍റെ വിജയ കഥയാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ഏറെ സംസാര വിഷയം. മാസം ലക്ഷങ്ങള്‍ ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഹോംസ്റ്റേ തുടങ്ങിയ അദ്ദേഹം ഇന്ന് ഇരട്ടി പണം സമ്ബാദിക്കുന്നുവെന്നു. ‘9-5 ജോലി ഉപേക്ഷിച്ച ശേഷം എന്‍റെ മാസ ശമ്ബളം പഴയ സാലറിയെ മറികടന്നു’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്‍റെ അനുഭവം.
ക്ഷമയും കഠിനാധ്വാനവും വിജയമന്ത്രംകഴിഞ്ഞ വർഷം രാജസ്ഥാനിലുടനീളം ഹോംസ്റ്റേകള്‍ ആരംഭിക്കുന്നതിനായി പ്രതിമാസം 1.3 ലക്ഷം രൂപ ശമ്ബളമുണ്ടായിരുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചതായി റെഡ്ഡിറ്റ് ഉപയോക്താവ് തന്‍റെ റെഡ്ഡിറ്റ് ഹാന്‍റിലില്‍ എഴുതി. സ്വന്തമായി എന്തെങ്കിലും നിർമ്മിക്കാനും കൂടുതല്‍ യാത്ര ചെയ്യാനുമുള്ള ആഗ്രഹം മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ” ആദ്യത്തെ കുറച്ച് മാസങ്ങള്‍ സംശയങ്ങളുടെയും കൃത്യമായ വരുമാനമില്ലാത്തതുമായിരുന്നു. ചിലപ്പോഴൊക്കെ അത് വളരെ ഭീകരമായിരുന്നു” എന്നും അദ്ദേഹം എഴുതുന്നു.

എന്നാല്‍, ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തന്‍റെ പരിശ്രമം ഫലം കണ്ടു. ഈ മാസം, എയർബിഎൻബി ബുക്കിംഗുകളില്‍ നിന്ന് മാത്രം അദ്ദേഹം തനിക്ക് 2.18 ലക്ഷം രൂപ സമ്ബാദിക്കാന്‍ കഴിഞ്ഞു. അതേസമയം തന്‍റെ മൊത്തം വരുമാനം 2.5 ലക്ഷം കവിഞ്ഞെന്നും കൂട്ടിച്ചേർത്ത അദ്ദേഹം ഇത് തന്‍റെ മുന്‍ കോർപ്പറേറ്റ് ശമ്ബളത്തിന്‍റെ ഇരട്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. തന്‍റെ വരുമാനം വര്‍ദ്ധിച്ചത് ഒറ്റ രാത്രി കൊണ്ടല്ലെന്നും മറിച്ച് ക്ഷമയുടെയും മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്‍റെയും ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഒരു വർഷം മുമ്ബ് ഞാൻ ഭയപ്പെട്ടിരുന്നു, തികഞ്ഞ അനിശ്ചിതത്വത്തിലായിരുന്നു, അതിനാലാണ് ഇവിടെ ഈ വിജയ കഥ എഴുതുന്നത്. ഇതുപോലുള്ള കുറിപ്പുകള്‍ വായിക്കുന്നത് അത് സാധ്യമാണെന്ന് വിശ്വസിക്കാൻ എന്നെ സഹായിച്ചു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രകളെ ഇഷ്ടപ്പെടുന്ന ഉദയ്പൂരില്‍ ഹോംസ്റ്റേ നടത്തുന്ന യുവാവാണ് കുറിപ്പെഴുതിയത്. എന്നാല്‍, അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

















