യാക്കോബായ സഭയുടെ കീഴിലുള്ള കോതമംഗലം ചെറിയ പള്ളിയിലെ സഹ വികാരിയുടെ ദുർനടപ്പ് കയ്യോടെ പിടികൂടി നാട്ടുകാർ. യുവതിയുടെ വീട്ടിലേക്കുള്ള വൈദികന്റെ രാത്രി സന്ദർശനം സ്ഥിരം കലാപരിപാടിയായപ്പോഴാണ് നാട്ടുകാർ ഇടപെട്ടതെന്നാണ് റിപ്പോർട്ട്. സ്ത്രീകൾ അടക്കമുള്ള സംഘമാണ് വൈദികന് കയ്യോടെ പിടികൂടിയതും ചോദ്യം ചെയ്തതും.
ഭർതൃമതിയായ യുവതിയുടെ വീട്ടിലേക്കാണ് വൈദികനെത്തിയത്. രാത്രി തിരികെ പോകുന്ന നേരത്താണ് നാട്ടുകാർ പിടികൂടിയത് എന്നാണ് സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ചോദ്യം ചെയ്യുന്നതിനിടയിൽ വാഹനവുമായി കടന്നു കളയുവാൻ വൈദികൻ ശ്രമിക്കുന്നതും നാട്ടുകാർ തടയുന്നതും സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി ഒരിക്കലും തന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാവില്ല എന്നും വൈദികൻ നാട്ടുകാരോട് ആണ ഇടുന്നുണ്ട്. യുവതിയുടെ ഭർത്താവിനോട് പറയുമെന്നും അച്ഛനും ഒരു കുടുംബം ഉള്ളതല്ലേ എന്നും നാട്ടുകാർ ചോദിക്കുമ്പോഴും വൈദികൻ ആവർത്തിക്കില്ല എന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമമാണ് നടത്തുന്നത്.
കോതമംഗലം ചെറിയപള്ളി സഹവികാരി ഫാദർ നിയോൺ പൗലോസ് ആണ് വിവാദ നായകൻ. വൈദികൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മാർത്തോമ്മയുടെ ചുണക്കുട്ടികൾ എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് അച്ഛനെ നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇത്ര ഗുരുതരമായ സ്വഭാവദൂഷ്യം തെളിവുസഹിതം പുറത്തുവന്നിട്ടും വൈദികനെതിരെ നടപടി എടുക്കാത്ത കോതമംഗലം യാക്കോബായ ബിഷപ്പ് ഏലിയാസ് മോർ യൂലിയോസിനെതിരെയും വ്യാപകമായ വിമർശനമാണ് ഉയരുന്നത്. തിരുമേനി കേവലം മൂന്ന് ദിവസത്തെ നിർബന്ധിത ലീവാണ് അച്ഛനുമേൽ ശിക്ഷയായി ചുമത്തിയത് എന്നും ആക്ഷേപം ഉയരുന്നുണ്ട്.
കോതമംഗലം ചെറിയപള്ളി യാക്കോബായ വിഭാഗം സഹവികാരി നിയോൺ ഇഞ്ചൂർ അന്ത്യോഖ്യാൻ വിശ്വാസം പഠിപ്പിക്കുവൻ രാത്രിയുടെ യാമങ്ങളിൽ വീട്ടിൽ കയറുന്നു അന്ത്യോഖ്യാ മലങ്കര രാത്രി ബന്ധം വിജയിക്കട്ടെ 🤣🤣🤣
Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Saturday, October 25, 2025

















