അട്ടപ്പാടിയില്‍ തണ്ടപ്പേര് ലഭിക്കാൻ വൈകിയതിനെ തുടർന്ന് കർഷകൻ ജീവനൊടുക്കിയതായി ആരോപണം. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമി (52) യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലേജ് ഓഫീസില്‍ നിന്ന് കൃഷിഭൂമിയുടെ തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നുള്ള മനോവിഷമം കാരണമാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി കൃഷ്ണസ്വാമി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ കാല താമസമുണ്ടായിട്ടില്ലെന്നാണ് റവന്യൂ വകുപ്പിൻ്റെ വിശദീകരണം. സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായുള്ള നടപടികള്‍ തുടരുകയായിരുന്നു എന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക