യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അബിൻ വർക്കിയെ കോണ്‍ഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. അബിൻ വർക്കി കഴിവുള്ള നേതാവാണ്. അദ്ദേഹം ബിജെപിയിലേക്ക് വന്നാല്‍ വലിയ പദവികള്‍ കിട്ടും. കഴിവ് ഉള്ളവർക്ക് ബിജെപിയില്‍ കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാമെന്നും അനൂപ് ആന്‍റണി പറഞ്ഞു.

കഴിവുള്ളവരെ ബിജെപി പരിഗണിക്കും. ഏത് വിഭാഗമോ സമുദായമോ ആയാലും കഴിവുണ്ടെങ്കില്‍ ദേശീയ സെക്രട്ടറിയോ കേന്ദ്രമന്ത്രിയോ വരെയും ആയേക്കാം. അബിൻ വർക്കിക്ക് ബിജെപിയിലേക്ക് വരാൻ താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. കഴിവുള്ള ഏതൊരു ചെറുപ്പക്കാരനും കോണ്‍ഗ്രസിലുണ്ടെങ്കില്‍ പാർട്ടി വിട്ട് ബിജെപിയിലേക്ക് വരാം. ക്രൈസ്തവ സമുദായത്തിലുള്ളവർക്ക് മാത്രമല്ല എല്ലാ സമുദായത്തിലുള്ളവർക്കും ബിജെപിയില്‍ പരിഗണനയുണ്ടാകും. താനും അനില്‍ ആൻറണിയും എല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. കഴിവുണ്ടെങ്കില്‍ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വരെയാകാം. കഴിവ് മാത്രം ആണ് ബിജെപിക്ക് മാനദണ്ഡം. കോണ്‍ഗ്രസില്‍നിന്നും ഏത് കഴിവുള്ളവർ വന്നാലും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും അനൂപ് ആന്‍റണി പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചതില്‍ ഐ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന വാർത്തകള്‍ക്ക് പിന്നാലെ നിയമനത്തിലെ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിൻ വർക്കിയും രംഗത്തുവന്നിരുന്നു. കേരളത്തില്‍ തുടരാൻ അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്ട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക