വത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തിരക്കേറിയ ഒരു റോഡില്‍ കിടന്ന് രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ കാമുകിയോടൊപ്പം തിരക്കേറിയ റോഡില്‍ വച്ച്‌ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാരിലാരോ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

കാണ്‍പൂരിലെ നര്‍വാള്‍ മോഡിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡിന് സമീപത്തായി ഭര്‍ത്താവും കാമുകിയുമായി ഇരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് യുവതി ആദ്യം ഭര്‍ത്താവുമായി തര്‍ക്കത്തിലായി. തര്‍ക്കം രൂക്ഷമായതോടെ ഇരുവരും തമ്മില്‍ നടുറോട്ടില്‍ വച്ച്‌ വഴക്കാരംഭിച്ചു. ഈ സമയം അതുവഴി പോയ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി ഇരുവരുടെയും വഴക്ക് നോക്കി നില്‍ക്കുന്നതും കാണാം. കണ്ട് നിന്നവരിലാരോ പകര്‍ത്തിയ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.തന്റെ ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യയ്ക്ക് നേരത്തെ തന്നെ സംശയമുണ്ടായിരുന്നെന്നും ഇത് സത്യമാണോയെന്ന് പരിശോധിക്കാന്‍ ഭാര്യ ഭര്‍ത്താവിനെ പിന്തുടരുന്നതിനിടെയാണ് കാമുകിയോടൊപ്പം അയാളെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ഭര്‍ത്താവും ഭാര്യയും തമ്മിലായിരുന്നു വഴക്കെങ്കില്‍ പിന്നാലെ ഇതില്‍ കാമുകി ഇടപെട്ടു. ഇതോടെ കാമുകിയും ഭാര്യയും തമ്മിലായി വഴക്ക്. ഇത് ശാരീരിക അക്രമത്തിലേക്ക് കടന്നു. ഇരുവരും പരസ്പരം തലമുടിയില്‍ പിടിച്ച്‌ വലിച്ച്‌ അടി കൂടുന്നതും വീഡിയോയില്‍ കാണാം.ഇരുവരുടെയും വഴക്ക് രൂക്ഷമായതോടെ ഭര്‍ത്താവ് കാമുകിയെ പിന്തുണച്ച്‌ മുന്നോട്ട് വന്നു. അയാള്‍ കാമുകിയോട് ഭാര്യയെ അടിക്കാനായി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ വഴിയാത്രക്കാര്‍ ഇയാളോട് ഇരുവരോടും വഴക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ വഴക്ക് നിര്‍ത്താനായി എത്തിയ ഭര്‍ത്താവിനെ ഭാര്യ തള്ളിമാറ്റുന്നു. ഒടുവില്‍ പോലീസെത്തി മൂന്ന് പേരെയും സ്‌റ്റേഷനിലേക്ക് കൊണ്ട് പോയതാടെയാണ് റോഡിലെ ആവേശം കെട്ടടങ്ങിയത്. അതുവരെ റോഡ് തടസപ്പെടുത്തി യാത്രക്കാരും റോഡില്‍ തന്നെ കാഴ്ചകണ്ട് നിന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക