അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി.തെക്കൻ മേഖലയില്‍ ഉയർന്ന നിലയിലുള്ള മറ്റൊരു ജയില്‍ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച്‌ പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയില്‍ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയില്‍ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയില്‍ ഒരു താല്‍ക്കാലിക സ്പെഷ്യല്‍ സബ് ജയില്‍ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നല്‍കി.

ബാക്കി തസ്തികകള്‍ അധികചുമതല നല്‍കി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താല്‍ക്കാലികമായി 35 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും അനുമതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

ആലപ്പുഴ ജില്ലാ ജയില്‍ മുമ്ബ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കും. ഇതിനായി 24 തസ്തികകള്‍ സൃഷ്ടിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക