ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വമ്ബൻ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് മാരുതി സുസുക്കി. കാറുകളുടെ വില കുറച്ചതിനു പിന്നാലെ കുറഞ്ഞ ഇഎംഐ യില്‍ വാഹനങ്ങള്‍ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് മാരുതി.പ്രതിമാസം വെറും 1999 രൂപ ഇഎംഐ അടക്കാവുന്ന ഓഫറാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഫോർ വീലറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഏറെ ഉപകാരപ്രദമാകുന്നതാണ് മാരുതിയുടെ പുതിയ പദ്ധതി.

എൻട്രി ലെവല്‍ കാറുകളായ ആള്‍ട്ടോ, വാഗണ്‍ ആർ, സെലേറിയോ എന്നീ മോഡലുകള്‍ ഇനി മുതല്‍ 1999 രൂപ ഇഎംഐയിലൂടെ സ്വന്തമാക്കാം. ഇത്തരമൊരു ഇഎംഐ പ്ലാനിലൂടെ കൂടുതല്‍ പേരിലേക്ക് കാറുകള്‍ എത്തുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. കാർ വാങ്ങാൻ സാഹചര്യമില്ലാത്തതിനാല്‍ ഇരുചക്ര വാഹനം ഉപയോഗിക്കുന്ന മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മാരുതിയുടെ പുതിയ പദ്ധതി. ഒരു കാർ സ്വന്തമാക്കിയാല്‍ പ്രതിമാസം ചെറിയ തുക വീതമേ കീശയില്‍ നിന്ന് ഇറക്കേണ്ടിവരുന്നുള്ളൂ എന്നത് വലിയ ആശ്വാസമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഡൗണ്‍ പേയ്മന്റ് എത്രയാണെന്നോ ഇഎംഐ കാലാവധി എത്രയെന്നോ ഏതൊക്കെ ബാങ്കുകള്‍ പങ്കാളികളാകുമെന്നോ പ്രസ്തുത തുകയില്‍ ഇൻഷുറൻസ്, പലിശ നിരക്ക് പോലുള്ള മറ്റ് ചെലവുകള്‍ ഉള്‍പ്പെടുന്നുണ്ടോ എന്നൊന്നും കമ്ബനി വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഓഫർ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാൻ കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍.

കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്‌കാരത്തിനു പിന്നാലെ കമ്ബനികള്‍ ചെറുകാറുകളുടെ വില കുറച്ചിരുന്നു. ഇതോടെ റെക്കോർഡ് ബുക്കിങ്ങും എൻക്വയറിയുമാണ് കാർ കമ്ബനികള്‍ക്ക് ലഭിക്കുന്നത്. നവരാത്രി ഉത്സവകാലത്ത് ആദ്യ എട്ട് ദിവസത്തില്‍ 1.65 ലക്ഷം കാറുകളാണ് മാരുതി വിറ്റത്. ദസറയ്ക്ക് ഇത് രണ്ട് ലക്ഷമായി ഉയർന്നു. നിലവില്‍ 2.5 ലക്ഷം വാഹനങ്ങള്‍ക്കുള്ള ബുക്കിങ്ങാണ് വന്നിരിക്കുന്നതെന്ന് കമ്ബനി പറയുന്നു.

എല്ലാ ഉത്സവകാലത്തെയും പോലെ ഈ സീസണിലും ബുക്കിങ്ങുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് കമ്ബനി പറയുന്നത്. മുമ്ബ് പ്രതിദിനം 10,000 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 18,000 ബുക്കിങ്ങാണ് ദിവസേന വരുന്നതെന്ന് കമ്ബനി അവകാശപ്പെടുന്നു. ചെറുകാറുകളുടെ വില്‍പ്പനയില്‍ വലിയ വർധനയാണ് നിലവിലുണ്ടായിരിക്കുന്നതെന്നും കൂടുതല്‍ പേർ വാഹനം വാങ്ങാൻ തയാറായി വരുന്നുണ്ടെന്നുമാണ് കമ്ബനികള്‍ പറയുന്നത്. വരുംമാസങ്ങളില്‍ റെക്കോർഡ് വാഹന വില്‍പ്പനയുണ്ടായേക്കാമെന്നാണ് കമ്ബനികളുടെ പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക