ദേവാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ എത്തുന്നവർ ക്രിസ്ത്യാനികൾ ആകുന്നത് അഭികാമ്യം എന്ന് താമരശ്ശേരി രൂപത. രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. അക്രൈസ്തവരെങ്കില്‍ കുർബാന ഉള്‍പ്പെടെയുള്ള കർമ്മങ്ങളെക്കുറിച്ച് അറിവുണ്ടാകില്ല. അത് കർമ്മങ്ങളോടുള്ള അനാദരവ് ആകും. അതുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ മാത്രം ഇക്കാര്യം ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് രൂപതയുടെ നിലപാട്.
വിശ്വാസികള്‍ക്കും പള്ളികള്‍ക്കും ഈ മാസം മൂന്നിനാണ് മെത്രാൻ ഈ നിർദ്ദേശം നല്‍കിയത്. പുതിയ നിർദ്ദേശങ്ങള്‍ ഈ മാസം അഞ്ചാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫോട്ടോയും വീഡിയോയും എടുക്കാൻ എത്തുന്ന ആളുകൾ ആരാധന ചടങ്ങുകളുടെ വിശുദ്ധിയെ മാനിക്കുന്നവർ ആവണമെന്ന് താല്പര്യ മുൻനിർത്തിയാണ് പിതാവിന്റെ നിർദ്ദേശം.

ആഘോഷങ്ങൾക്കപ്പുറം കൂദാശകൾ വിശുദ്ധമായി ആചരിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുവാൻ കൂടി ലക്ഷ്യമിട്ട് നൽകിയ നിർദ്ദേശം പക്ഷേ അന്യമതസ്ഥരായ ഫോട്ടോ/ വീഡിയോഗ്രാഫർമാരെ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ഇത്തരത്തിൽ എത്തുന്നവർ അക്രൈസ്തവർ ആണെങ്കിൽ അവർക്ക് വിശുദ്ധ കുർബാനയുടെയും മറ്റു തിരുക്കർമ്മങ്ങളുടെയും പവിത്രത ബോധ്യമുള്ളവരായിരിക്കണം എന്ന സന്ദേശമാണ് നിർദ്ദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആധ്യാത്മികമായ പരിശുദ്ധി ദേവാലയ അന്തരീക്ഷത്തിൽ നിലനിർത്തുന്നതിന് വേണ്ടിയുള്ള ഒരു നീക്കമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.
എന്നാൽ ഈ നിർദ്ദേശങ്ങളെ വളച്ചൊടിച്ച് അ അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും ദേവാലയത്തിനുള്ളിൽ താമരശ്ശേരി പിതാവ് വിലക്കേർപ്പെടുത്തി എന്ന നിലയിലുള്ള പ്രചരണവും സജീവമാകുന്നുണ്ട്. ഇത്തരത്തിൽ വിശ്വാസികൾക്കുള്ള നിർദ്ദേശത്തെ വളച്ചൊടിച്ച് എന്തോ ജാതി പറയുന്ന അല്ലെങ്കിൽ മതം പറയുന്ന മതഭ്രാന്തായും, മതേതരത്വ വിരുദ്ധ സമീപനമായും രൂപത അധ്യക്ഷൻ നിർദ്ദേശങ്ങളെ വിമർശിക്കുന്നത് തീർച്ചയായും സഭയുടെ വിശ്വാസ സംരക്ഷണ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്.
സഭ സർക്കാരിനെതിരെ ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തിയിരിക്കുന്ന വിമർശനങ്ങളെ മറികടക്കുവാനും സഭയെ പ്രതിരോധത്തിൽ ആക്കുവാനുമുള്ള കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളുടെ ബുദ്ധിയാണോ ഈ പ്രചാരണത്തിന് പിന്നിലെന്നും സ്വാഭാവികമായും സംശയങ്ങൾ ഉയരുന്നുണ്ട്. സഭ സർക്കാരിനെതിരെ ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തിയിരിക്കുന്ന വിമർശനങ്ങളെ മറികടക്കുവാനും സഭയെ പ്രതിരോധത്തിൽ ആക്കുവാനുമുള്ള കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളുടെ ബുദ്ധിയാണോ ഈ പ്രചാരണത്തിന് പിന്നിലെന്നും സ്വാഭാവികമായും സംശയങ്ങൾ ഉയരുന്നുണ്ട്. വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സഭയുടെയും സഭാ പിതാക്കന്മാരുടെയും നീക്കങ്ങളെ പോലും മതേതരത്വം എന്ന മൂടുപടം ഉപയോഗിച്ച് വിമർശന വിധേയമാക്കുന്നത് തീർച്ചയായും ഗൂഡ ലക്ഷ്യങ്ങളോടെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം പ്രചാരകരുടെ ആത്യന്തികമായ ലക്ഷ്യത്തെക്കുറിച്ചും അജണ്ടയെ കുറിച്ചും സഭ വിശ്വാസികളെ കൃത്യമായി ബോധവൽക്കരിക്കേണ്ടതിലാവും ഇനി കത്തോലിക്കാ സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

















