കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന് ഷോക്ക്, ഉപയോഗിക്കുന്നതിനിടെ എവിടെയെങ്കിലും നിര്‍ത്തി എന്‍ഞ്ചിന്‍ ഓഫ് ചെയ്താല്‍ പിന്നെ ഓണ്‍ ആവാത്ത അവസ്ഥ എന്നിങ്ങനെ കഴിഞ്ഞ ഒരു വര്‍ഷകാലം നേരിട്ട ദുരവസ്ഥയെ കുറിച്ചാണ് ഉടമ ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

ഒരു വർഷത്തോളമായി ഞാൻ comet വാങ്ങിയിട്ട്.വളരെ സൗകര്യങ്ങളുള്ള കൊച്ചു വണ്ടി. 8.5 km മൈലേജുള്ള xuv എല്ലാ കാര്യങ്ങള്‍ക്കും പറ്റില്ലല്ലോ! Main ആയിട്ടും വൈകിട്ടത്തെ ഷോപ്പിംഗ്. Town ല്‍ എവിടെച്ചെന്നാലും park ചെയ്യാം. ഒരു ഓട്ടോറിക്ഷയുടെ space, അത്രയേ വേണ്ടു. നല്ല power, നല്ല Pulling, മൈലേജ് ആണെങ്കില്‍ ഒരു ചാർജിങ്ങിന് 200 km ഉറപ്പ്.AC മുതലായ ഫീച്ചറുകളെല്ലാം advanced technolagy തന്നെ.എന്തുകൊണ്ടും 10 ലക്ഷം മുടക്കിയാലും satisfied.
വണ്ടി എടുത്ത അന്നു മുതല്‍ ദാ ഇന്നലെ രാത്രി വരെ സ്വസ്ഥമായി ഒന്ന് ഉപയോഗിക്കാൻ പറ്റിയിട്ടില്ല. കോട്ടയം show റൂമില്‍ നിന്നാണ് വാങ്ങിയത്.ഞാൻ പോയിട്ടുമില്ല. എല്ലാം അവരുതന്നെ ശരിയാക്കി പാലായില്‍ എത്തിച്ചുതന്നു. കയറിയിരുന്ന് ഓടിച്ചുനോക്കിയപ്പോള്‍ സുഖം, പുറമെനിന്ന് കാണുമ്ബോളുള്ള ആ പൈത്ത്യക്കേടൊന്നും അകത്തുകയറിയിരുന്ന് ഓടിച്ചപ്പോള്‍ തോന്നിയില്ല.പക്ഷേ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ഡിസ്പ്ലേ ബോർഡില്‍ പലപല warning സിഗ്നലുകള്‍ കത്തിതുടങ്ങി.ചിലപ്പോള്‍ ഡിസ്പ്ലേ അപ്പാടെ ഓഫാകും.കുറച്ചു കഴിയുമ്ബോള്‍ വരും.KSEB യുടെ കറന്റായതു കൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി.Show റൂമില്‍ വിളിക്കുമ്ബോള്‍ ഒരേ മറുപടി. അത് കുഴപ്പമില്ല, സാറ് ഓടിച്ചോളൂ, warning സാരമില്ല, എല്ലാം സെൻസർ ആയതുകൊണ്ട് വരുന്നതാണ്.
പലതവണ വിളിച്ചു, ആരും വരുന്നില്ല. വണ്ടി കാഴ്ചവസ്തുപോലെ ഷെഡ്‌ഡില്‍ കിടക്കുന്നു.വഴക്കായി, വക്കാണമായി. ഒടുവില്‍ ആളുവന്നു, ശരിയാകാഞ്ഞിട്ട് വണ്ടി കൊണ്ടുപോയി. എല്ലാം clean ആക്കി കോംപ്രമൈസ് ചെയ്തു. ഞാൻ വണ്ടി ഉപയോഗിച്ചു തുടങ്ങി.പിന്നീടങ്ങോട്ട് ഇതെഴുതുന്ന സമയംവരെ സമാധാനമില്ല. വണ്ടി ചാർജിങ്ങിന് connect ചെയ്യുമ്ബോള്‍ body യില്‍നിന്ന് ഷോക്ക്. ഉപയോഗിക്കുന്നതിനിടെ എവിടെയെങ്കിലും നിറുത്തി engine off ചെയ്‌താല്‍ പോയി, സകലതും പോയി. പിന്നെ on ആകില്ല, door തുറക്കത്തില്ല, ലൈറ്റ്കള്‍ കത്തില്ല ഒരു ഓർഡറും അനുസരിക്കത്തില്ല, completely dead. പച്ചക്കറിക്കടയില്‍, ഹോട്ടലില്‍, ബാങ്കില്‍, ബാർബർ ഷോപ്പില്‍, വീട്ടിലെ ഷെഡ്‌ഡില്‍ ഇങ്ങിനെ എവിടെ വണ്ടി നിറുത്തിയോ അവിടെക്കിടക്കും.ആദ്യമാദ്യമൊക്കെ ടോള്‍ free നമ്ബറില്‍ വിളിച്ചാല്‍ ആള് വരുമായിരുന്നു.ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കാറില്ല.
ഈ പോയ ആഴ്ചയില്‍ 22 ന് മുടിവെട്ടിക്കാൻ പോയ ബാർബർ ഷോപ്പിന് മുന്നില്‍ വച്ച് കാർ ഓഫായി, നിരവധി കോളുകള്‍, വിലപ്പെട്ട മണിക്കൂറുകള്‍. അത്താഴത്തിനുള്ള അരി വണ്ടിയ്ക്കകത്ത്. എന്തുചെയ്യും?മണിക്കൂറുകള്‍ കഴിഞ്ഞ് സ്വന്തം പോക്കറ്റിലെ കാശുകൊടുത്ത് മുൻപ് കമ്ബനിയില്‍നിന്നുവിട്ട ടെക്‌നിഷനെ വിളിച്ചുവരുത്തി വണ്ടി നന്നാക്കി വീട്ടില്‍ പോന്നു.അതിനുശേഷം ടൗണില്‍ പോകുമ്ബോള്‍ വണ്ടി എവിടെയെങ്കിലും നിറുത്തിയാല്‍ engine ഓഫാക്കാതെ സ്റ്റാർട്ടിങ്ങില്‍ നിറുത്തും.രണ്ടു ദിവസംകഴിഞ്ഞ് 24 ആം തീയതി വീണ്ടും പണികിട്ടി.ടൗണില്‍പോയി വന്നു. ഭാഗ്യത്തിന് കാർഷെഡ്‌ഡില്‍ വണ്ടി നിറുത്തി പുറത്തിറങ്ങുകയും വണ്ടി ഓഫാകലും ഒരുമിച്ചായിരുന്നു.വാങ്ങിയ പച്ചക്കറികളും മറ്റും വണ്ടിയ്ക്കകത്ത്. യുദ്ധകാലാടിസ്‌ഥാനത്തില്‍ തലങ്ങും വിലങ്ങും വിളിച്ചു. ഒരു പട്ടിക്കുറുക്കനും വന്നില്ല.
ചില Road Side Assistance (RSA)കാര് പറഞ്ഞത് ഞങ്ങളിപ്പോള്‍ ഈ കമ്ബനിയുടെ work ചെയ്യുന്നില്ല എന്നാണ്.പിന്നെ മറ്റു മാർഗ്ഗമില്ലാതെ കാശുകൊടുത്ത് ടെക്‌നിഷൻ രഞ്ജിത്തിനെ വരുത്തി വണ്ടി live ആക്കി.ഇതുവരെ 24 ആം തീയതിയിലെ കംപ്ലയിന്റ് ന്റെ പേരില്‍ആരും ഈ വഴിക്ക് വന്നിട്ടില്ല.ഇന്നലെ 29 ആം തീയതി പുറത്തുപോയി കുഞ്ഞുങ്ങള്‍ക്ക് പഴവും ഫ്രൂട്സും വാങ്ങി വന്നു. ഷെഡ്‌ഡില്‍ വണ്ടിയികയറ്റിയിട്ട് പുറത്തിറങ്ങി. സംഗതി പൂട്ടുവീണു.ഒന്നു രണ്ടു മണിക്കൂർ നിറുത്താതെ സകല നമ്ബറിലും വിളിച്ചു, വിളിച്ചുവിളിച്ചു നിലവിളി വരെ ആയി. അങ്ങിനെ പാതിരാത്രിയോടടുത്ത് നമ്മുടെ സ്‌ഥിരം ടെക്‌നിഷൻ രഞ്ജിത്ത് വന്ന് ശാപമോക്ഷം തന്നു.
ഇതിനിടയില്‍ വളരെ രസകരമായ ഒരു സംഗതികൂടെ പറയാതെപോയാല്‍ കോട്ടയം ഷോറൂമിന്റെ കെടുകാര്യസ്‌ഥത പൂർണ്ണമാകില്ല.3 മാസം മുൻപ് ഒരു പത്താം തീയതി രാവിലെ നമ്മുടെ കോമറ്റിന്റെ പുറകില്‍ ഒരു കിയ വണ്ടി വന്നിടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ back left side പൊളിഞ്ഞുപോയി.ഒരു കുഞ്ഞടക്കം രണ്ടു വണ്ടിയിലുമുണ്ടായിരുന്നവർക്ക് ഒന്നും പറ്റിയില്ല, ഭാഗ്യം.പോലീസിലും ഇൻഷുറൻസ് കമ്ബനിയിലും ബന്ധപ്പെട്ടു. GD entry ഇട്ട് വണ്ടി കോട്ടയം showroom ല്‍ ഏല്‍പ്പിച്ചു. ആഴ്ചകള്‍ ഒന്ന് രണ്ട് മൂന്ന് കടന്നുപോയി . ഒന്നും നടക്കുന്നില്ല. നാലാമത്തെ ആഴ്ചയിലേയ്ക്ക് കടക്കവേ കുറെയേറെ വഴക്കുണ്ടാക്കി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ രാത്രി വണ്ടി പാലായിലെത്തിച്ചുതന്നു. ഒന്ന് ട്രയല്‍ നോക്കാമെന്നുകരുതി ഇടപ്പാടിവരെ 2km ഓടിച്ചുനോക്കി. കടകടാ ശബ്ദം കാരണം വണ്ടിയില്‍ ഇരിക്കാൻ വയ്യ. വണ്ടി സ്പീഡെടുക്കുമ്ബോള്‍ നമ്മള്‍ സീറ്റില്‍നിന്ന് തെറിക്കും, മുകളില്‍ തലമുട്ടിയിട്ട് താഴെവീഴും.വണ്ടിയുടെ front ല്‍ തകിട് ചളുങ്ങിയത് അങ്ങിനെതന്നെ ഇരിക്കുന്നു.42000.00 രൂപ മുടക്കി പണിത വണ്ടിയുടെ അവസ്‌ഥയാണ് മുകളില്‍ പറഞ്ഞത്.പ്രശ്നമായി. ഷോറൂമില്‍ വിളിച്ചുവിളിച്ചു മടുത്തു.ആള് വരുമെന്ന് സ്‌ഥിരം മറുപടി.ഫ്രണ്ടിലെ ചളുക്കത്തിന്റെ കാര്യത്തില്‍ വേറൊരു രസകരമായ മറുപടിയും.ബാക്കില്‍ ഇടിച്ചെന്നല്ലേ നിങ്ങള്‍ പറഞ്ഞത്?ബാക്കിലെ കാര്യമേ ഞങ്ങള്‍ നോക്കു.Front പണിയണമെങ്കില്‍ അതിന് വേറെ payment തരണം.
1975 മുതല്‍ വണ്ടി ഓടിക്കുകയും ചിലപ്പോളൊക്കെ ചെറുതും വലുതുമായ അപകടങ്ങളില്‍ പെടുകയും ഇൻഷുറൻസ് ഇടപാടുകള്‍ നടത്തുകയും ചെയ്തിട്ടുള്ള എനിക്ക് ഇത് പുതിയ ഒരറിവായിരുന്നു.ഇൻഷുറൻസ് കമ്ബനിയുമായി ബന്ധപ്പെട്ടു. അവർ ഷോറൂമില്‍ വിളിച്ചിട്ടായിരിക്കാം എന്തായാലും വണ്ടി വീണ്ടും കൊണ്ടുപോയി. ഒരാഴ്ചയായിക്കാണും വണ്ടി നന്നാക്കി തന്നു. 5000.00 രൂപയോളം കൊടുക്കണമെന്ന് പറഞ്ഞെങ്കിലും ഇൻഷുറൻസ് കമ്ബനിക്കാർ തന്ന നിർദ്ദേശമനുസരിച്ച് ഞാൻ പണം കൊടുത്തില്ല. ആദ്യം അടച്ച തുക എനിക്ക് claim കിട്ടുകയും ചെയ്തു.വണ്ടിയുടെ ബോഡിയിലെ ഇലക്‌ട്രിക് ഷോക്ക് ഇപ്പോളും നില്‍ക്കുന്നു.Charging unit കേടാണ്. കഴിഞ്ഞ മാർച്ചുമാസം മുതല്‍ ഒരുപാടിടത്ത് കംപ്ലയിന്റ് ചെയ്തു.Showroom കാരുപറയുന്നു, അത് ഞങ്ങള്‍ക്കുത്തരവാദിത്വമില്ല, നിങ്ങള്‍ ലെഗ്രാൻഡില്‍ പറയ്. നമ്ബറും തന്നു. വെള്ളത്തില്‍ വര വരച്ചാല്‍ എങ്ങിനെയിരിക്കും.
ഇന്ന് സെപ്റ്റംബർ 30, 7 മാസം കഴിഞ്ഞിട്ടും ഒരു ചുക്കും നടന്നിട്ടില്ല.ആരും വന്നില്ല.ഡിസ്പ്ലേ work ചെയ്‌താലുമായി ഇല്ലെങ്കിലുമായി. കുറെയേറെ warning സിഗ്നലുകള്‍ ഇടയ്ക്കിടെ കത്തും കെടും. ഉത്സവപ്പറമ്ബിലെ വൈദ്യുതഅലങ്കാരം പോലെ. ഇപ്പോള്‍ ഞാൻ വക്കീലോഫീസില്‍ കയറിയിറങ്ങുന്നു. ഭാര്യയുടെ പേരില്‍ രജിസ്റ്റർ ചെയ്ത് വാങ്ങിയ വണ്ടി ഇപ്പോള്‍ എന്റെ പേരിലേയ്ക്ക് മാറ്റി. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വെറുതെ കോടതി കയറ്റേണ്ടല്ലോ എന്നു കരുതി.10 ലക്ഷത്തിന്റെ വണ്ടി, അഡിഷണല്‍ അതുമിതും, പിന്നെ പെയിന്റിംഗിന്റെ പുറമെ എന്തോ ഒരു coating, അതിന് 25000.
എല്ലാ വണ്ടിക്കും രണ്ട് key കള്‍ കിട്ടും. ഇതിന് ഒറ്റ കീയാണ്. അതു കേടായാല്‍, നഷ്ടപ്പെട്ടാല്‍ വണ്ടിതന്നെ ഉപേക്ഷിക്കേണ്ടി വരില്ലേ. ഇത്രയും സെൻസറുകള്‍ ഉള്ള വാഹനത്തിന് ഒരു എക്സ്ട്രാ key തരേണ്ടതല്ലേ.?ഒരു hand book പോലുമില്ല. ചോദിച്ചപ്പോള്‍ net ല്‍ കയറിയാല്‍ കിട്ടും എന്ന് മറുപടി.ഇതെന്തൊരു വെള്ളരിക്കാ പട്ടണമാണോ ആവോ.വണ്ടി വാങ്ങിയിട്ട് ഒരുവർഷമായി.ഓടിയത് കേവലം 3000 km നടുത്ത്.വഴിയില്‍ കിടന്നത് പത്തോളം തവണ.സ്വന്തമായി ഒരു വർക്ക് ഷോപ്പും എലക്‌ട്രിഷനും സംവിധാനവും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ ഗതികേട് വരത്തില്ലായിരുന്നു, അതിന് മറ്റുള്ളവരെ പഴിച്ചിട്ട് എന്തുകാര്യം.അല്ലേ? ഇന്ത്യയുടെ മണ്ണിലിരുന്നുകൊണ്ട് പാക്കിസ്‌ഥാന്റെ അണ്ണാക്കില്‍ ബ്രഹ്മോസ് ഇടിച്ചുകയറ്റി തവിടുപൊടിയാക്കിയ സാങ്കേതിക വിദ്യയുള്ള ഇൻഡ്യാ മഹാരാജ്യത്തില്‍ ഒരു കുഞ്ഞൻ കാറുമേടിച്ചിട്ട് അതിനകത്തിരുന്നു ഷോക്കടിച്ചു ചാകാനാണോ എന്റെ വിധി? ആരറിഞ്ഞു “പോസ്റ്റ് കടപ്പാട് : കരുണ ഹോസ്പിറ്റല്‍ പാലാ

















