മൂന്നാറില്‍ ടാക്സി ഡ്രൈവർമാരില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്ന് മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാൻ അനുവദിക്കില്ലെന്ന് ടാക്സ് ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിക്കുന്നു. മുംബൈ സ്വദേശിയായ ജാൻവി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് പരാതി ഉന്നയിച്ചത്.
യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തു. തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒക്ടോബർ 30നാണ് ജാൻവിക്ക് ദുരനുഭവമുണ്ടായത്. ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ കേരളത്തിൻ്റെ സൗന്ദര്യത്തെ പ്രശംസിച്ച് കൊണ്ടാണ് ആരംഭിക്കുന്നത്. എന്നാല്‍ ഇനി കേരളത്തിലേക്ക് വരില്ലെന്നും ജാൻവി വീഡിയോയില്‍ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















