നടിയും ഗായികയുമായ മംമ്‌ത മോഹൻദാസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ഫ്രാൻസിലെ ഒരു ബീച്ചില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്ന വീഡിയോ ആണ് മംമ്ത ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.സംഗീതത്തിനനുസരിച്ച് ബീച്ച്‌വെയറില്‍, നൃത്തം ചെയ്യുന്ന മംമ്‌തയെ വിഡിയോയില്‍ കാണാം. വീഡിയോക്കൊപ്പം താരം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
‘എല്ലായ്പ്പോഴും സ്വയം പ്രചോദിതരാകണം. സ്വന്തം പ്രതിബിംബത്തിന്റെ ഏറ്റവും മികച്ച വേർഷൻ ആകാൻ മറക്കരുത്. അത് നിങ്ങളേക്കാള്‍ വലുതാണ്. അത് എന്നേക്കാളും വലുതാണ്. എന്താണീ ‘അത്’? അത് സ്വയം ഉണർന്ന് എഴുന്നേല്‍ക്കാനുള്ള നിങ്ങളുടെ ശക്തിയാണ്. സ്വയം പ്രചോദിതരായി നിലകൊള്ളുക. എല്ലായ്പ്പോഴും മാതൃകയാവുക. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാൻ ഇനിയും വൈകരുത്. ഇന്ന് ചെയ്യുക. ഇപ്പോള്‍ തന്നെ ചെയ്യുക’- മംമ്‌ത കുറിച്ചു.

















