സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്. സിപിഎമ്മിന്റെ പുതുനഗരം ചെട്ടിയത്തുകുളമ്ബ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജി. പത്താം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ഭാഗം കാട്ടിക്കൊടുക്കുകയും കുട്ടിയുടെ സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്സി വാങ്ങാൻ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പൊലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















