എസ്.ബി കോളജില്‍ കെ എസ് യു കോട്ട പൊളിച്ച് എസ് എഫ് ഐ.14 സീറ്റില്‍ 11 സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു.ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ ,ജനറല്‍ സെക്രട്ടറി , കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങളെല്ലാം എസ്‌എഫ്‌ഐ പിടിച്ചെടുത്തു. അതേസമയം എസ് ബി കോളജിലെ തോല്‍വിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായി.
ചങ്ങനാശ്ശേരി നഗരത്തിലായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. നേതാക്കളുടെ പരസ്പരം തെറിവിളിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ നൈസാമിനടക്കം എസ് ബി കോളേജിലെ കെഎസ്‌യു പ്രവർത്തകരിൽ നിന്ന് മർദ്ദനമേൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എസ് ബി കോളേജ് കെ എസ് യു വിൽ നിന്ന് SFI തിരിച്ചു പിടിച്ചു… പക്ഷെ ഇലക്ഷന് ശേഷം കെഎസ്‍യു യൂത്ത്കോൺഗ്രസ്സും തമ്മിലടിക്കുന്നു….
Posted by R Sudheesh Babu on Wednesday, August 20, 2025
കെഎസ്‌യു പ്രസിഡന്റിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കം എത്തിയത് മദ്യലഹരിയിൽ എന്നാരോപണം; തോൽവി മുതലാക്കി ഗ്രൂപ്പ് കളിക്കാൻ ശ്രമിച്ചതോടെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ
എസ് ബി കോളേജിൽ കെഎസ്‌യു പ്രവർത്തകർക്കിടയിലുള്ള വിഭാഗീയത മൂലമാണ് തോൽവി സംഭവിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമ്പസിൽ കാലുകുത്താത്ത കെഎസ്‌യു ജില്ലാ അധ്യക്ഷൻ നൈസാമിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അവസരം മുതലെടുത്ത് വിദ്യാർത്ഥികൾക്കിടയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ എത്തിയത് അവരെ പ്രകോപിപ്പിച്ചു. നൈസാം അടക്കം മദ്യലഹരിയിലായിരുന്നു എന്നും ആക്ഷേപമുണ്ട്. ഏതായാലും സംഘടനയുടെ വീഴ്ച മുതലെടുത്ത് ഗ്രൂപ്പ് കളിക്കാൻ എത്തിയവരെ പ്രവർത്തകരായ വിദ്യാർഥികർ നല്ലപോലെ കൈകാര്യം ചെയ്താണ് വിട്ടതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

















