ഒക്ടോബര്‍ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം. ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ നില പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് മുതല്‍ 1,595.50 രൂപയായിരിക്കും. നേരത്തെ ഇത് 1,580 രൂപയായിരുന്നു. 15.50 രൂപയാണ് വര്‍ധിച്ചത്.

കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,700 രൂപയാണ് പുതുക്കിയ നിരക്ക്, സെപ്റ്റംബര്‍ മാസത്തില്‍ ഇത് 1,684 ആയിരുന്നു. 16 രൂപയുടെ വര്‍ധനവ് സംഭവിച്ചു. മുംബൈയില്‍ ഇന്ന് മുതല്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,547 രൂപ വില വരും. നേരത്തെ ഇവിടെ 1,531.50 രൂപയായിരുന്നു. ഇവിടെയും 15.50 രൂപയാണ് വര്‍ധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,754 രൂപയായിരിക്കും ഇന്ന് മുതല്‍. സെപ്റ്റംബറില്‍ ഇത് 1,738 രൂപയായിരുന്നു. ഇവിടെയും 16 രൂപയുടെ വര്‍ധനവ് സംഭവിച്ചു.

ഗാര്‍ഹിക സിലിണ്ടറുകളുടെ വില: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട വിവരമനുസരിച്ച്‌ രാജ്യത്തെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക