പാസ്പോർട്ട് അപേക്ഷ ഫീസ് നിരക്കുകളിൽ വൻവർദ്ധന. 18 വയസ്സിനു മുകളിലുള്ളവർക്ക് ഇനിമുതൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ 2500 രൂപ ഫീസ് അടയ്ക്കണം. 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് 1750 രൂപയാണ് ഫീസ്. പ്രായപൂർത്തിയായവരുടെ ഫീസിനത്തിൽ ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
തൽക്കാൽ പാസ്പോർട്ട് അപേക്ഷ ഫീസും വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനിമുതൽ 5000 രൂപയായിരിക്കും ഇതിനുള്ള ഫീസ്. 36 പേജ് പാസ്പോർട്ടുകൾക്ക് 1500 രൂപ എന്ന നിലക്ക് 3500 രൂപയായും വർദ്ധിപ്പിച്ചു. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓണ് അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്ക്ക് നല്കുന്നത് 66 രാജ്യങ്ങളാണ്.
അതേസമയം ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കുവാൻ ഉള്ള രേഖയല്ല എന്ന കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. പാസ്പോർട്ട് വെറുമൊരു യാത്രാ രേഖ മാത്രമാണ് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അന്താരാഷ്ട്ര യാത്രകൾ നടത്തുവാനും അന്താരാഷ്ട്ര തലത്തിൽ ഒരാളുടെ ദേശീയത തെളിയിക്കുവാനുമുള്ള ഒരു രേഖ എന്നു മാത്രമേ പാസ്പോർട്ടിനെ കണക്കാക്കാൻ കഴിയൂ എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.












