കർണാടകയില്‍ ഡീസല്‍ വില വർധിക്കും. ഡീസല്‍ നികുതിയില്‍ 2.73% വർധന വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വർധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു.18.44 ശതമാനത്തില്‍നിന്ന് 21.17 ശതമാനമായി നികുതി വർധിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

ഇതോടെ രണ്ടുരൂപയുടെ വർധനയാണ് ഒരുലിറ്റർ ഡീസലിന്മേലുണ്ടാവുക. നിലവിലെ വിലയനുസരിച്ച്‌ പുതിയ ഡീസല്‍ വില സംസ്ഥാനത്ത് ലിറ്ററിന് 91.02 ആയി ഉയരും.2021 നവംബറിന് മുമ്ബ് കർണാടകയില്‍ ഡീസലിന്മേലുള്ള വില്‍പ്പന നികുതി 24% ആയിരുന്നു. 2024 ജൂണില്‍ 18.44 ശതമാനത്തിലേക്ക് കുറച്ചു. പു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിയ വർധനവ് നിലവില്‍ വന്നാലും സമീപ സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കിലാകും കർണാടകയില്‍ ഡീസല്‍ ലഭ്യമാകുക.കർണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂനികുതി, വൈദ്യുതി കരം, പാല്‍ വില എന്നിവ അടുത്തിടെ വർധിപ്പിച്ചിരുന്നു. ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതും വലിയ ചർച്ചയായി. ജനുവരിയില്‍ ബസ് ടിക്കറ്റ് നിരക്കും സർക്കാർ 15% ഉയർത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക