വാഹനങ്ങള്‍ തകർത്തും കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചും തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം. മണ്ണന്തല അമ്ബഴങ്ങോട് ആയിരുന്നു സംഭവം നടന്നത്. വീട്ടിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തുവെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല പഴം പഴുത്തില്ലെന്ന് ആരോപിച്ച്‌ കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നും റിപ്പോർട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയും നേരത്തേ ബോംബ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളുമായ ശരത്തും കൂട്ടാളികളുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് തിങ്കളാഴ്ച അര്‍ധരാത്രി 12:30 ഓടെയായിരുന്നു. ബൈക്കില്‍ പതുക്കെ പോകാൻ പറഞ്ഞതാണ് ഗുണ്ടാ സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടതും തുടര്‍ന്ന് ശരത്തും കൂട്ടാളികളും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിയുകയായിരുന്നു. ഇത് കൂടാതെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരു ബൈക്കും ഇവർ അടിച്ചു തകര്‍ത്തു.ഇവരാണ് സമീപത്ത് കടനടത്തുന്ന പൊന്നയ്യനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

കടയില്‍ കയറി പഴം കഴിച്ചതിന് ശേഷം പഴം പഴുത്തില്ലെന്ന് പറഞ്ഞായിരുന്നു ഇവർ കടയുടമയെ ആക്രമിച്ചത്. ഇതിനുശേഷമായിരുന്നു ഇവർ രാജേഷിന്റെ വീടിന് നേരേയും വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം നടത്തിയത്. ഗുണ്ടാ സമാകാം ആദ്യം കടയുടമയില്‍ നിന്നും ബീഡി വാങ്ങിയെന്നും പിന്നീട് പഴം എടുത്തപ്പോള്‍ അത് പഴുത്തില്ലെന്ന് പറഞ്ഞതോടെയാണ് ആക്രണം നടത്തിയതെന്നും കടയുടമ പറഞ്ഞു.

വാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് ഇവർ കടയുടമയെ ആക്രമിച്ചത്. ആക്രമണത്തില്‍ കടയുടമയുടെ മുഖത്തും കയ്യിലും പരിക്കേറ്റിരുന്നു.എട്ടുപേരുടെ സംഘമാണ് ആക്രമണത്തിന് എത്തിയതെന്നും ഇവരെ കണ്ടാല്‍ അറിയാമെന്നും കടയുടമ പറഞ്ഞിട്ടുണ്ട്. ഇവർ 2 സ്‌കൂട്ടറിലും ബൈക്കിലുമായാണ് എത്തിയതെന്നും ഒരു പ്രകോപനവും ഇല്ലാതെ ആയിരുന്നു ആക്രമണം എന്നും കടയുടമ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക