ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട ഭാര്യയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇരുകൂട്ടരും വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ പോയി ഒത്തുതീർപ്പ് ചർച്ചകള്‍ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഈ ആവശ്യം തുടരുകയാണെങ്കില്‍ വളരെ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹബന്ധം ഒരു വർഷം മാത്രമാണ് നീണ്ടുനിന്നതെന്നും, ഭാര്യയുടെ ഉയർന്ന സാമ്ബത്തിക ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

കോടതി ഈ കേസില്‍ നടത്തിയ നിരീക്ഷണങ്ങളും ചര്‍ച്ചയായിട്ടുണ്ട്. “നിങ്ങള്‍ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. നിങ്ങള്‍ക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്” എന്ന് ജസ്റ്റിസ് പർദിവാല ഭർത്താവിന്‍റെ അഭിഭാഷകനോട് പറഞ്ഞു. അഞ്ച് കോടി രൂപയുടെ ആവശ്യം ന്യായരഹിതമാണെന്നും, ഇത് പ്രതികൂലമായ ഉത്തരവുകള്‍ക്ക് കാരണമായേക്കാമെന്നും കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതിയില്‍ സമർപ്പിച്ച രേഖകള്‍ പ്രകാരം, ആമസോണില്‍ എഞ്ചിനീയറായ ഭർത്താവ് നിയമപരമായ തർക്കം അവസാനിപ്പിക്കാൻ 35 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഭാര്യ ഈ വാഗ്ദാനം നിരസിച്ചു. ഒക്ടോബർ അഞ്ചിന് രാവിലെ 11.30ന് സുപ്രീം കോടതി മീഡിയേഷൻ സെന്‍ററില്‍ ഹാജരാകാൻ കോടതി ഇരു കക്ഷികളോടും ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഈ വിഷയം വീണ്ടും പരിഗണിക്കും. നേരത്തെ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിന്‍റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. കൂടാതെ, പ്രശ്നം പരിഹരിക്കുന്നതിന് ന്യായമായ സമീപനം സ്വീകരിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക