ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളില്‍ നിന്ന് വമ്ബൻ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങള്‍ കഴിയുമ്ബോള്‍ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷൻ.ആഗോള തലത്തിലും വമ്ബൻ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള അപ്‌ഡേറ്റുകള്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

സിനിമയുടെ ഒടിടി സ്ട്രീമിങ് വിതരണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സ്ട്രീമിങ് തീയതിയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രം ഉടൻ തന്നെ ഒടിടിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയില്‍ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നല്‍കുന്ന എക്കോയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു.

എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കണ്‍ട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്‌എക്സ്: ഐവിഎഫ്‌എക്സ്, സ്റ്റില്‍സ്: റിൻസണ്‍ എം ബി, സബ്ടൈറ്റില്‍സ്: വിവേക് രഞ്ജിത്, വിതരണം: ഐക്കണ്‍ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വല്‍ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക