തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍
മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ബിജെപി നേതൃത്വത്തിന് ഏതിരെ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. അനില്‍ ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് വിവരം. സൊസൈറ്റിയില്‍ പ്രശ്‌നമുണ്ടാപ്പോള്‍ ഒറ്റപ്പെടുത്തി. താനും കുടുംബവും സൊസൈറ്റിയില്‍ നിന്ന് പണവും എടുത്തിട്ടില്ല. ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ
കൗണ്‍സിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ കൈയേറ്റ ശ്രമം. പ്രവർത്തകർ ക്യാമറകള്‍ തകർക്കുകയും മാധ്യമപ്രവർത്തകരെ തള്ളിയിടുകയും ചെയ്തു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ പാർട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഈ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ അക്രമാസക്തരാവുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

















