ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്‌ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം.കിനാലൂർ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ പിൻവശത്താണ് ബീഹാർ സ്വദേശിയായ യുവാവ് കിടക്കുന്നതായി കണ്ടത്. തലയില്‍ മുറിവുണ്ടായിരുന്നു.

രാവിലെ ആറുമണിയോടെ വീട്ടുകാർ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. കയ്യില്‍ അടിവസ്ത്രങ്ങളും ഷൂസും ഉണ്ടായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം മദ്യപിച്ചിരുന്നതായാണ് വിവരം. ശേഷം താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എവിടെയെങ്കിലും വീണ് പരിക്കേല്‍ക്കുകയും പരിസരത്തുകണ്ട വസ്ത്രങ്ങള്‍ എടുത്ത് മുറിവ് തുടയ്ക്കാൻ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ കാണാതായതായോ ആർക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരം ലഭിച്ചിട്ടില്ല. യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക