കഞ്ചിക്കോട്ട് വീട്ടില്‍ ക‌ഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റില്‍. ബീഹാർ സുല്‍ത്താല്‍പൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്.ശനിയാഴ്‌ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 1.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഒൻപത് വർഷം മുൻപാണ് തൊഴില്‍ തേടി അൻസാരി കഞ്ചിക്കോട് എത്തിയത്. തുടക്കത്തില്‍ ചെറിയ ചെറിയ ജോലികളായിരുന്നു ചെയ്തിരുന്നത്. പിന്നീട് കട വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വില്‍പനയിലൂടെയായിരുന്നു തുടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് കഞ്ചാവ് വില്‍പന പതിവാക്കി. ഇപ്പോള്‍ പിടികൂടിയ കഞ്ചാവ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കഞ്ചാവ് വില്‍പനയിലൂടെ ലഭിച്ച പണം കൊണ്ട് ഇയാള്‍ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീട് നിർമിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ മുൻപും ലഹരിക്കേസുകള്‍ ചുമത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക