ഭാര്യയുടെ മരണം കുഴഞ്ഞ് വീണെന്ന് ഭർത്താവ്. എന്നാല്‍ മകളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പിതാവ്. തിരുവനന്തപുരത്ത് യുവതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യം. കേസെടുത്ത് പോലീസ്. കഴക്കൂട്ടം സ്വദേശിനിയായ സുധീനയാണ് മരിച്ചത്.

സുധീന കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഭർത്താവ് ബാദുഷ പറഞ്ഞിരുന്നത്. എന്നാല്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് സുധീനയുടെ പിതാവ് ബഷീർ പറഞ്ഞു. ഇവരുടെ പരാതിയില്‍ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക