ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുളള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍. ഈ ഫോണ്‍ സംഭാഷണം ഒരു കാരണവശാലും പുറത്ത് വിടരുത് എന്ന് തന്നോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എടുത്ത് പറഞ്ഞതാണെന്നും പക്ഷേ അദ്ദേഹത്തിന് കൂടി വേണ്ടിയാണ് ഇത് പുറത്ത് വിടുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ ഈശ്വര്‍ കോള്‍ റെക്കോര്‍ഡ് പുറത്ത് വിട്ടത്. രാഹുലിന്റെ കുടുംബം അനുഭവിച്ച ട്രോമയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ കേള്‍പ്പിക്കുന്നില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നാൽ പിന്നീട് കാരണങ്ങൾ വ്യക്തമാക്കാതെ രാഹുൽ ഈശ്വർ ഈ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍
എന്റെ റൂമില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ കാവല്‍ കിടക്കുകയാണ് രാത്രിയില്‍. അത്രയും മോശം ഫേസിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. എനിക്ക് ഇവിടെയൊരു സെന്റിമെന്റ്‌സ് വേണ്ട. ഈ രാജ്യത്ത് നിയമം പറയാത്ത ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ല. ഏത് കേസും വന്നോട്ടെ, കോടതിയില്‍ നില്‍ക്കുന്ന ഒരൊറ്റ ക്രൈമും ഞാന്‍ ചെയ്തിട്ടില്ല.
ചില ആളുകള്‍ വന്ന് ചോദിക്കുന്നു എന്താണ് മിണ്ടാത്തത് എന്ന്. ഇത്തരം അവസ്ഥ വരുമ്ബോള്‍ ഞാനായത് കൊണ്ടാണ് ഇത്രയും എഴുന്നേറ്റ് നില്‍ക്കുന്നത്. രാത്രിയില്‍ ഗുളികകള്‍ കഴിച്ച് ഉറങ്ങാന്‍ കിടക്കുന്നത്. എന്നാല്‍ 5 മണിയോ 6 മണിയോ ഒക്കെ ആവുമ്ബോഴാണ് ഉറങ്ങുന്നത്. 7 മണിയോ 8 മണിയോ ആകുമ്ബോള്‍ എഴുന്നേല്‍ക്കും. 2 മണിക്കൂറാണ് ഉറങ്ങുന്നത്.
വിശക്കാറില്ല, അത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനും തോന്നാറില്ല. ട്രോമ എന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെയാണ് പോകുന്നത്. ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല. റൂമില്‍ നിന്ന് പുറത്തേക്കിറങ്ങണം എന്നതാണ്. തെറ്റ് ചെയ്തത് കൊണ്ടാണോ പ്രതികരിക്കാത്തത് എന്നൊക്കെ ആളുകള്‍ക്ക് ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥ ഞാന്‍ എപ്പോഴെങ്കിലും പുറത്ത് തന്നെ പറയും. കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ.
ഇവര്‍ ഏഴെട്ട് സ്ത്രീകളുടെ പേര് പറയുന്നുണ്ട്. ആരോട് വേണമെങ്കിലും അന്വേഷിച്ച് നോക്കൂ, അവരെല്ലാം അവരുടെ തൊഴിലിടത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഞാന്‍ എന്റെ റൂമില്‍ നിന്ന് ഇറങ്ങുന്നത് നേട്ടമായി കൂട്ടുന്നു. രാവിലെ 8 മണിക്ക് എഴുന്നേറ്റാല്‍ ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ 2-3 മണിക്കൂര്‍ വേണം. ശരീര വേദന കൊണ്ടല്ല. അത്രയും ട്രോമയിലൂടെയാണ് കടന്ന് പോകുന്നത്. ഒന്ന് എഴുന്നേല്‍ക്കണം എന്ന് വിചാരിച്ച ദിവസങ്ങളുണ്ട്” .

















