രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉള്ള വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സമയത്ത് പി.ടി. ഉഷ വീട്ടിലുണ്ടായിരുന്നില്ല.പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ-സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസൻ. കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ (സിഐഎസ്‌എഫ്) നിന്നും ഡിവൈഎസ്പിയായി വിരമിച്ചു.1991ലായിരുന്നു പി ടി ഉഷയും ശ്രീനിവാസനും തമ്മില്‍ വിവാഹിതരായത്. ഇരുവരും അകന്ന ബന്ധുക്കളാണ്.
ദമ്പതികള്‍ക്ക് ഒരു മകനുണ്ട് – ഡോ. ഉജജ്വല്‍ വിഗ്നേഷ്.പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡോ. പി.ടി. ഉഷ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

















