രാജി വെച്ച വനിതാ മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു റിപ്പോർട്ടർ ടി.വി.റിപ്പോർട്ടർ ടി.വിയിലെ സഹപ്രവർത്തക രാജി വച്ച്‌ രണ്ടുമാസത്തിനു ശേഷം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ചാനലിലെ സ്റ്റാഫായ ക്രിസ്റ്റി എം. തോമസിനെതിരെ ഉന്നയിച്ച ആരോപണം പരാതിയായി കണക്കാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനെ സ്ഥാപനത്തില്‍ നിന്നും ഉടൻ തന്നെ സസ്പെൻ്റ് ചെയ്ത് മാറ്റി നിർത്താനും അടിയന്തരമായി ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു.കൂടാതെ ഈ കാര്യം പോലീസില്‍ അറിയിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടർ ടി.വി മാനേജിങ്ങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി.രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വളരെ അഗ്രസിവായ വാർത്തകള്‍ ചെയ്ത റിപ്പോർട്ടർ ടി.വിയെ വെട്ടിലാക്കുന്നതായിരുന്നു ചാനലിലെ മുൻ മാധ്യമ പ്രവർത്തകയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാനല്‍ ഡസ്കില്‍ ജോലി ചെയ്യവേ മുതിർന്ന മാധ്യമ പ്രവർത്തകനില്‍ നിന്നും മോശം അനുഭവം ഉണ്ടായിയെന്നാണ് മാധ്യമ പ്രവർത്തക ഫേസ്ബുക്കില്‍ കുറിച്ചത്.എന്നാല്‍, പരാതി നല്‍കരുതെന്നു ചിലർ ആവശ്യപ്പെട്ടെന്നും അതുകൊണ്ട് പരാതി നല്‍കിയില്ലെന്നും മുൻ മാധ്യമ പ്രവർത്തക പറയുന്നു.തുടർന്ന് പരാതി നല്‍കാതെ ചെറിയ മറുപടി നല്‍കി താൻ ബ്യൂറോയിലേക്ക് മടങ്ങിയെന്നും പിന്നിട് ഒന്നര മാസത്തിന് ശേഷം മെഡിക്കല്‍ എമർജൻസി ലിവ് നല്‍കാത്തതിനെ തുടർന്ന് രാജി വച്ചു എന്നുമാണ് കുറിപ്പില്‍ ഉള്ളത്.

ഇതിനിടെ രാജിവെച്ച മറ്റൊരു മാധ്യമ പ്രവർത്തക കൂടി റിപ്പോർട്ടർ ടി.വിയിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനില്‍ നിന്നു നേരിട്ട മോശം അനുഭവത്തെക്കുറിച്ച്‌ ഫേസ്ബുക്കില്‍ തുറന്നു പറഞ്ഞിരുന്നു.ഈ രണ്ടു സംഭവങ്ങളും മാധ്യമങ്ങള്‍ വാർത്തയാക്കുകയും ചെയ്തു. പിന്നാലെ പൊതു സമൂഹത്തില്‍ റിപ്പോർട്ടർ ടി.വിയുടെ ഇരട്ട നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.തുടർന്ന് രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ജോലി തുടരാൻ കഴിയാത്ത വിധം തൊഴില്‍ സമ്മർദങ്ങള്‍ വഷളാവുകയും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ല.

പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റ് നിലപാട് സ്വാഗതാർഹമാണെങ്കിലും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പരാതിക്ക് കാത്തു നില്‍ക്കാതെ നിഷ്പക്ഷമായ അന്വേഷണം നടത്തി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി അധികാരികള്‍ ചെയ്യേണ്ടത്.ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി തൊഴില്‍ സൗഹൃദ പണിയിടം എന്ന പ്രതിച്ഛായ ഉറപ്പ് വരുത്താൻ മാനേജ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക