റിപ്പോർട്ടർ ടിവിക്കെതിരെ രാജീവ് ചന്ദ്രശേഖർ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ അഡ്വക്കേറ്റ് കൃഷ്ണരാജ്. ഇനിയിപ്പോള്‍ 130 കോടിയും 70 കോടിയും ഒക്കെ കേരളത്തില്‍ മെസ്സിയെ ഇറക്കാം എന്ന പേരില്‍ വീശിയെന്ന് അവകാശപ്പെടുന്ന മൊയലാളി ഒരു നൂറു കോടി കൂടി സംഘടിപ്പിക്കേണ്ടി വരുമല്ലോ എൻ്റീശ്വരായെന്ന് അഡ്വക്കേറ്റ് കൃഷ്ണരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനനഷ്ടം. പണി വരുന്നുണ്ട് അവറാച്ചാ എന്ന് മൊട്ട അരുണിനോടും കൂട്ടരോടും ഞാൻ അന്നേ പറഞ്ഞില്ലേ. ദാ…വന്നു.കള്ള വാർത്ത എടുത്തിട്ട് തലങ്ങും വിലങ്ങും അലക്കിയതിന് തട്ടിപ്പ് കേസുകളില്‍ ജയിലില്‍ കിടന്ന് ജാമ്യത്തില്‍ നില്‍ക്കുന്ന പ്രതികളുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനലിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം തേടി രാജീവ്‌ ചന്ദ്രശേഖർ നിയമനടപടികള്‍ ആരംഭിച്ചു.റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കണ്‍സല്‍റ്റിംഗ് എഡിറ്റർ അരുണ്‍ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, സുജയാ പാർവതി തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം 9 പേർക്കെതിരെയാണ് നടപടികള്‍.

മൊട്ടക്കും പരുത്തിക്കാടിനുമൊക്കെ എന്തോരു തിളപ്പായിരുന്നു. തട്ടിപ്പ് ക്രിമിനല്‍ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ഒരുത്തൻ ശമ്ബളം എന്ന പേരില്‍ കൊടുക്കുന്ന നക്കാപ്പിച്ച വാങ്ങി നക്കിയിട്ടാണ് രാജീവ്‌ ചന്ദ്രശേഖറിനെതിരെ വ്യാജവാർത്തയുമായി സംഘം ചേർന്നിറങ്ങിയത്. ഇനിയിപ്പോള്‍ 130 കോടിയും 70 കോടിയും ഒക്കെ കേരളത്തില്‍ മെസ്സിയെ ഇറക്കാം എന്ന പേരില്‍ വീശിയെന്ന് അവകാശപ്പെടുന്ന മൊയലാളി ഒരു നൂറു കോടി കൂടി സംഘടിപ്പിക്കേണ്ടി വരുമല്ലോ എന്റീശ്വരാ….

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക