മൊബൈലില്‍ ശ്രദ്ധിച്ച്‌ ഭര്‍ത്താവിന് ഭക്ഷണം വിളമ്ബിയ ഭാര്യക്ക് പറ്റിയ അമളി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.മൊബൈലില്‍ ശ്രദ്ധിച്ചുകൊണ്ട് മറ്റ് ജോലികള്‍ ചെയ്യുമ്ബോള്‍ പലപ്പോഴും വലിയ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. ഭാര്യയുടെ പ്രവർത്തി കണ്ട ഭർത്താവ് ദേഷ്യപ്പെടുന്നതും പിന്നീട് അവരെ മർദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

ഭർത്താവും ഭാര്യയും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. രണ്ട് പാത്രങ്ങളാണ് അവർക്ക് മുന്നിലുള്ളത്. മൊബൈലില്‍ നോക്കിക്കൊണ്ട് ഭാര്യ ആദ്യം ഭർത്താവിന്റെ പാത്രത്തിലേക്ക് ചോറും കറിയും വിളമ്ബുന്നു. അതിനിടയില്‍ ഭർത്താവ് ഭാര്യയുടെ പാത്രം എടുത്ത് മാറ്റുന്നുണ്ടെങ്കിലും മൊബൈലില്‍ ശ്രദ്ധിക്കുന്നതുകൊണ്ട് അവരത് കാണുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പാത്രം അടുത്തുണ്ട് എന്ന് കരുതി ഭാര്യ തറയിലേക്കാണ് ചോറും കറിയും വിളമ്ബിയത്. വിളമ്ബിയതിന് ശേഷം തറയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി തുടങ്ങുമ്ബോഴാണ് ഭർത്താവ് അവളെ വഴക്ക് പറയുന്നതും മർദ്ദിക്കുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക