ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാത്രിയില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ രണ്ട് ചീങ്കണ്ണികള്‍ ഒരു വീടിന് പുറത്തേക്ക് വരുന്നതായി കാണാം.

വീഡിയോയില്‍, രണ്ട് മുതലകളും വീടിന് പുറത്ത് ചുറ്റിത്തിരിയുന്നത് വ്യക്തമായി കാണാം.പിന്നീട് അതില്‍ ഒരു ചീങ്കണ്ണി ക്യാമറയുടെ അടുത്തേക്ക് വരുന്നതും കതകില്‍ മുട്ടുന്നതും കാണാന്‍ സാധിക്കും. അവയിലൊന്ന് മതില്‍ കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് കുറച്ചുനേരം, മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ചീങ്കണ്ണികള്‍ എങ്ങോട്ട് പോയി എന്ന് കാണാന്‍ സാധിക്കില്ല. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളായി രംഗത്തെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക