പാനിപ്പത്ത് തെരുവുകളില്‍ പട്ടാപ്പകല്‍ യുവതികളെ അനുചിതമായി സ്പർശിക്കുന്ന ഇരുചക്ര വാഹന യാത്രക്കാരന്റെ അസ്വസ്ഥമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചർച്ചയാകുന്നു.മള്‍ട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സില്‍ @HateDetectors എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.
“പാനിപ്പത്തില്‍ സ്ത്രീകളെ പൊതുസ്ഥലത്ത് കളിയാക്കുന്നു, ക്യാമറയില്‍ പതിഞ്ഞ ബൈക്ക് ഓടിക്കുന്ന ഗുണ്ടകളുടെ മോശം പ്രവൃത്തി.. വീഡിയോ വൈറലാകുന്നു” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ദൃശ്യങ്ങളില്‍ പാനിപ്പത്തിലെ തിരക്കേറിയ ഒരു തെരുവില്‍ പ്രതികള്‍ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നത് കാണാം. പെട്ടെന്ന്, റോഡിലെ ഒരു ക്രോസിംഗില്‍ നടന്നുപോകുന്ന ഒരു യുവതിയെ പിന്നില്‍ നിന്ന് അനുചിതമായി ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ സ്പർശിക്കുന്നു. പിന്നാലെ വന്ന യാത്രക്കാരില്‍ ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. അതേസമയം ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. എന്നാല്‍ സംഭവം ഇന്റർനെറ്റില്‍ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

















