രാഹുല്‍ മാങ്കൂട്ടം ലൈംഗികാരോപണ വിവാദത്തില്‍ ആക്ടിവിസ്റ്റും സുപ്രീം കോടതി അഭിഭാഷകയും ആയ ദീപാ ജോസഫിന്റെത് വ്യത്യസ്തമായ നിലപാട്. രാഹുലിനെ പിന്തുണയ്ക്കുന്നതാണ് ഇവരുടെ നിലപാട്. ഇരവാദം ഉന്നയിക്കുന്ന പെൺകുട്ടികളെ ദീപ കണക്കെറ്റ് വിമർശിക്കുന്നുമുണ്ട്.

ചുമ്മാതെ ആരെങ്കിലും കേറി സെക്സ് ചെയ്യാൻ അനുവാദം ചോദിക്കുമോ? ആ ലവല്‍ വരെ നമ്മള്‍ കടന്ന് ചെന്നിട്ടും അനുവാദം നല്കിയിട്ടും അല്ലേ? മുറിയില്‍ ചെല്ലാതെ… കട്ടിലിന്റെ അടുത്തെത്താതെ എങ്ങനെ പിടിച്ച്‌ കിടത്തും.എങ്ങനെ ഗർഭിണിയാകും? അത് അലസിപ്പിക്കാൻ പോകണ്ട കാര്യം ഇല്ലല്ലോ?ഇനി ഇന്ന് ഒരാളെ തകർക്കണം എന്നുണ്ടെങ്കില്‍ അതിന് ഖദിന വേണ്ട.. ആറ്റം ബോംബ് വേണ്ട.. ഒരു സെക്സ് ബോംബ് മാത്രം മതി.. എന്നിങ്ങനെ പോകുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീപയുടെ പോസ്റ്റ്:

സമ്മതിക്കണം…. ബല്ലാത്ത തൊലിക്കട്ടി.. ഒരുപക്ഷെ ഞാൻ ഒക്കെ സാധാരണ പെണ്ണ് മാത്രമായത് കൊണ്ടാകാം എനിക്ക് അതിശയം ഒന്നും തോന്നാത്തത്…ഇന്ന് ഒരാളെ തകർക്കണം എന്നുണ്ടെങ്കില്‍ അതിന് ഖദിന വേണ്ട.. ആറ്റം ബോംബ് വേണ്ട.. ഒരു സെക്സ് ബോംബ് മാത്രം മതി.. കേരളത്തില്‍ ഇതിപ്പോ സുലഭം ആണല്ലോ…എന്നെപോലുള്ള പെണ്ണുങ്ങളോട് മാത്രമാണ് ചോദ്യം.. മുന്തിയ ഇനങ്ങള്‍ക്ക് ബാധകമല്ല…നമ്മളെ ആരെങ്കിലും ഉപദ്രവിച്ചാല്‍…മോശം മെസ്സേജ് ഇട്ടാല്‍…സെക്സ് ചെയ്യാൻ അനുവാദം ചോദിച്ചാല്‍…പീഡിപ്പിച്ചു ഗർഭിണി ആക്കിയാല്‍..എന്താവും ചെയ്യുക?

ഞാൻ ആണെങ്കില്‍ എന്ത് ചെയ്യും എന്നല്ലേ…. ഞാൻ എനിക്കുണ്ടാകുന്ന നല്ലതും മോശവുമായ അനുഭവങ്ങള്‍ എന്റെ പങ്കാളിയുമായി പങ്ക് വെക്കാറുണ്ട്… ഇനി വിവാഹത്തിന് മുൻപ് മാതാപിതാക്കളോട് അല്ലെങ്കില്‍ വിശ്വസിക്കാൻ പറ്റുന്നതും എനിക്ക് വേണ്ട ഉപദേശം തരാൻ പറ്റുന്നതുമായ ആളുകളുമായി എന്റെ പ്രശ്‌നം പങ്ക് വച്ചിരുന്നു… എനിക്ക് ഇഷ്ടമാവാത്ത മെസ്സേജ് ഒരിക്കല്‍ അല്ലേ വരൂ.. പിന്നെ എന്തിനാ ബ്ലോക്ക്‌ സംവിധാനം.. നമ്മള്‍.. നമ്മുടെ പെരുമാറ്റം.. ഇതൊക്കെ ഒരു വല്യ ഘടകം ആണ്.. ചുമ്മാതെ ആരെങ്കിലും കേറി സെക്സ് ചെയ്യാൻ അനുവാദം ചോദിക്കുമോ… ആ ലവല്‍ വരെ നമ്മള്‍ കടന്നു ചെല്ലാതെ… മുറിയില്‍ ചെല്ലാതെ… കട്ടിലിന്റെ അടുത്തെത്താതെ എങ്ങനെ പിടിച്ച്‌ കിടത്തും?? സൂചിയും നൂലും… കഥ പോലെ.. പിന്നെ എങ്ങനെ ഗർഭിണിയാകും? അത് അലസിപ്പിക്കാൻ പോകണ്ട കാര്യം ഇല്ലല്ലോ….

കാണാൻ കൊള്ളാവുന്ന, കയ്യില്‍ ധാരാളം കാശുള്ള… അധികാരവും പ്രതാപവും ഉള്ള ആണുങ്ങളെ തേടി മാത്രം വീശുന്ന കാറ്റാണ് വെടി കാറ്റ്.. ഇലക്ഷൻ സമയത്ത് മാത്രം വീശുന്ന ഒരുതരം കാറ്റ്.. കാറ്റിന്റെ തുടക്കവും ഒടുക്കവും… എവിടെ നിന്നാണെന്ന് ഒരുവിധം ആളുകള്‍ക്ക് മനസ്സിലാകും… ഉമ്മൻ ചാണ്ടിയെ വെറുതെ വിടാത്ത സരിതമാരുടെ കാലം.. അവസാനം സ്പർശന ശേഷി നഷ്ടമായ ഒരു പ്രതാപകാലമാണ് ഈ കള്ളികളെ കാത്തിരിക്കുന്നത്…

ഒരു പെണ്ണിനെ കണ്ടാല്‍ ആണിനും ആണിനെ കണ്ടാല്‍ പെണ്ണിനും ഇഷ്ടം തോന്നുക സ്വാഭാവികം. കാരണം അതങ്ങനെയാണ് സൃഷ്ടി കർത്താവു പരസ്പര പൂരകം ആയി ആണിനെയും പെണ്ണിനേയും മെനഞ്ഞിട്ടുള്ളത്.. എന്ന് വച്ച്‌ ഇതൊരുമാതിരി വെള്ളരിക്ക പട്ടണം പോലെ ആയല്ലോ..കേരളത്തിലെ ഒരു പഴയ നിയമ മന്ത്രി… ഒരിക്കല്‍ ഒരു മെസ്സേജ് അയച്ചു… ദീപാ ഞാൻ…… ഹോട്ടലില്‍ കാത്തിരിക്കുകയാണ്.. എപ്പോള്‍ എത്തും എന്നായിരുന്നു മെസ്സേജ്.. എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് മാത്രമല്ല ഞങ്ങള്‍ തമ്മില്‍ കേരളത്തിലെ ഒന്ന് രണ്ട് കേസുകളെ കുറിച്ച്‌ മാത്രം സംസാരിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു പേർസണല്‍ ലവല്‍ ടോക്ക് ഉണ്ടായിട്ടില്ല.

ഏതായാലും രണ്ടാം തവണ മെസ്സേജ് വന്നപ്പോള്‍ ഞാൻ ഫോണ്‍ വിളിച്ചു.. സർ ആരെയോ കാത്തിരിക്കുന്നു എന്ന് മനസ്സിലായി.. ഞാൻ ഡല്‍ഹിയില്‍ നിന്നാണ്… മെസ്സേജ് മാറി പോയി.. സർ കാത്തിരിക്കുന്ന യഥാർത്ഥ ദീപക്ക് മെസ്സേജ് അയച്ചാല്‍ അല്ലേ സാർ ന്റെ കാത്തിരിപ്പിനു അർത്ഥം ഉണ്ടാകൂ എന്ന് തമാശ മട്ടില്‍ ചോദിച്ചു…അദ്ദേഹം സോറി പറഞ്ഞു.. മെസ്സേജ് മാറി പോയതാണ് എന്നും പറയുകയുണ്ടായി..ഇത്രേയുള്ളൂ കാര്യങ്ങള്‍…

പെണ്ണ് കൊടുക്കുന്ന… അവസരമാണ് ഒരാണിന് അവളുടെ ജീവിതത്തിലേക്ക് കടന്നുകയറാനും പടർന്നു കേറാനും ഉള്ള ആദ്യ പടി.. ഇഷ്ടമുണ്ടെങ്കില്‍ തുറന്ന് സമ്മതിക്കുക.. ഇഷ്ടമില്ലെങ്കില്‍ തുറന്നു നിരാകരിക്കുക.. അല്ലാതെ കൂടെ പ്പോയി കിടന്നു കൊടുത്തിട്ട്… എനിക്ക് എല്ലാം മനസ്സിലായത് പിന്നെയാ.. അതും 3 ഉം 5 ഉം 10 ഉം വർഷം കഴിഞ്ഞിട്ട് എന്ന് പറയുന്ന രീതിയോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല..പിന്നെ അകത്തിടണ്ട തുണി പുറത്തും പുറത്ത് ഇടേണ്ടതൊക്കെ അകത്തും ഇട്ടു ഷോ കാണിച്ചു നടന്നിട്ട് പരിഷ്കാരവും ആവിഷ്കാരവും സ്വാതന്ത്ര്യവും ആണെന്ന് മേനി പറഞ്ഞിട്ട് എന്ത് ഫലം..

മാനം പോയീന്നു മീഡിയക്കു മുന്നില്‍ വന്നൊരുത്തിയെ കണ്ടപ്പോ എന്റെ വല്യമ്മച്ചി ചട്ട ഇടുന്നതിന്റെ അടിയില്‍ ഇട്ടിരുന്ന റൗക്ക ആണ് ഓർമ വന്നത്.. ( മുല കച്ച) പണ്ട് മാറ് മറക്കാൻ പട പൊരുതി.. ഇന്ന് അതൊക്കെ ഒന്ന് പുറത്തിട്ടു ചെണ്ട കൊട്ടാൻ ചില പെണ്ണുങ്ങള്‍ പാട് പെടുന്നത് കാണുന്നു..ഒരു കുലപുരുഷനും അങ്ങനെ ഒരുവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയമാണ്.. ചിലപ്പോ കണ്ടു നിർവൃതി അടയാൻ അവർ താല്പര്യം കാട്ടിയേക്കാം.. പക്ഷെ സ്വന്തം വീട്ടിലെ പെണ്ണ് അങ്ങനെ നടക്കാൻ ഒരു പുരുഷനും ആഗ്രഹിക്കില്ല.. അല്ലെങ്കില്‍ പിന്നേ അയാള്‍ ചുംബന സമരനായികയുടെ സ്വന്തം നായകൻ ആയിരിക്കണം…പെണ്ണ് ഒരുമ്ബെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ.. സഹോദരന്മാരെ… ഈ തരം ആന വണ്ടി വന്നാല്‍ ഒന്ന് വഴി മാറി കൊടുക്ക്‌.. വെറുതെ മെനക്കേടാകും… ഒരു പുരുഷന് ഒരു പെണ്ണിനെ പൂർണമായും മനസ്സിലാക്കാൻ ഒരു ജന്മം തന്നെ പോരാ.. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട…

ആരോപണം കേട്ടാല്‍ മീഡിയ പാഞ്ഞേതും.. ആരോപണ വിമുക്തൻ ആവാൻ കാലങ്ങള്‍ എടുക്കും.. അപ്പോഴേക്കും തുരുമ്ബ് ആയി പോകുന്ന ജീവിതം തിരികെ കിട്ടാൻ വല്ലാത്ത പ്രയാസവും..പണ്ടൊക്കെ ഒരു ചൊല്ലുണ്ടായിരുന്നു.. ഇല വന്നു മുള്ളേല്‍ വീണാലും മുള്ളു വന്നു ഇലയില്‍ വീണാലും കേടു ഇലക്ക് എന്ന്.. ഇന്ന് ഇല നൈസ് ആയി ഊരി പോകും.. വിയറ്റ്‌ നാം കോളനിയില്‍ പപ്പു പറയും പോലെ കേടു ഈ മരത്തിനു ആയിരിക്കും.. എന്നിട്ട് മുള്ളിനെ ഊരാകുടുക്കില്‍ പെടുത്തും.. സൂക്ഷിക്കുക.. ജീവിതം മഞ്ഞ് പോലെ വെണ്മ ഉള്ളതാവട്ടെ… ആർക്കും ഒരു കുറ്റവും കണ്ടു പിടിക്കാൻ കഴിയാത്ത വിധം നമ്മളെ നമ്മള്‍ സൂക്ഷിക്കുക..

കഷ്ടകാലം വണ്ടി വിളിച്ചു കേറി വരും.. ചിലപ്പോ ബിഎംഡബ്ല്യൂ ആയിരിക്കും ചിലപ്പോള്‍ ഇമ്മാതിരി ട്രക്ക് ആയിരിക്കും..പിന്നെ സഹോദരന്മാരെ നിങ്ങള്‍ ഇപ്പൊ നടക്കുന്ന സംഭവം ആഘോഷിക്കാൻ വരട്ടെ.. നാളെ ഇതൊക്കെ ആവും നിങ്ങളെയും കാത്തിരിക്കുന്നത്.. ഒരു പെണ്ണ് തന്നെ വേണം എന്നില്ല.. പെണ്ണിന്റെ കോലം ആയാലും മതി നിങ്ങളുടെ ചീട്ട് കീറാൻ.. ജാഗ്രതൈ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക