രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മുന്നോട്ട് വരുന്നവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പാരതികള്‍ കേട്ടിടത്തോളം വിശ്വസനീയമായാണ് തോന്നുന്നെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. പരാതിയുമായി മുന്നോട്ട് വരിക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ആ സ്ത്രീകളുടെ മാനസികാവസ്ഥയും മനസിലാക്കുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരുപാട് ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതെല്ലാം വിശ്വസനീയമാണ് എന്ന് തന്നെയാണ് തോന്നുന്നത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം ഒരു വിഷയത്തെ ഏറെ ഗൗരവമായിട്ട് കാണുന്നു. മാത്രമല്ല, പരാതി പറയുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവര്‍ ഒരുപാട് സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയിട്ടുണ്ടാവുക. അവരുടെ ഒക്കെ മാനസികാവസ്ഥയ്‌ക്കൊപ്പം നില്‍ക്കുന്നു. അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. ഉചിതമായ ഒരു തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുമെന്ന് വിശ്വസിക്കുന്നു,’ ഫാത്തിമ തഹിലിയ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് ലീഗ് വനിതാ നേതാവ് നജ്മ തബ്ഷിറയും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ആരോപണങ്ങള്‍ വിശ്വസനീയമെന്ന് തന്നെയാണ് നജ്മ തബ്ഷീറയും പറഞ്ഞത്.ഒരു തരത്തിലും യുവ നേതാവിനെ പിന്തുണക്കാന്‍ സാധ്യമല്ല. കോണ്‍ഗ്രസ് നേതൃത്വം ഏറ്റവും ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും നജ്മ തബ്ഷീറ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക