ശുദ്ധമലയാളം സംസാരിക്കുന്ന മുസ്ലിംലീഗ് നേതാക്കളായ ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രൂദ്ദീന്‍ അലി.സാധാരണ മുസ്ലിം ലീഗുകാര്‍ ഇത്ര വ്യക്തതയോടെ മലയാളം സംസാരിക്കുന്നവരല്ല. – ഫക്രൂദ്ദീന്‍ പറയുന്നു.

ഫാത്തിമ തെഹ്ളിയയുടെയും കെ.എം. ഷാജിയുടെയും വടിവൊത്ത മലയാളം കേള്‍ക്കുമ്പോള്‍, വാദങ്ങള്‍ കാണുമ്പോള്‍ ഇവര്‍ ജമാ അത്തെ ഇസ്ലാമിയുടെയോ മുജാഹിദ്ദീന്റെയും പ്രതിനിധികളാണെന്ന് തോന്നിപ്പോകാറുണ്ടെന്നും ഫക്രുദ്ദീന്‍ അലി പറയുന്നു. കേരള കൗമുദി ടിവിയ്‌ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പേരാമ്പ്രയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഇക്കുറി എംഎല്‍എ ആയ വനിതാനേതാവാണ് ഫാത്തിമ തെഹ്ളിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കെ.എം. ഷാജിയുടെ മതമല്ല, മതമല്ല,മതമല്ല പ്രശ്നം, ഞങ്ങള്‍ക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന പ്രസംഗം വിവാദമായിരുന്നു. പത്ത് വര്‍ഷം ഭരണത്തിലില്ലാത്ത കാലത്തുണ്ടായ നഷ്ടം നികത്താന്‍ ഈ ഭരണം ഉപയോഗിക്കുമെന്ന കെ.എം. ഷാജിയുടെ പ്രസംഗവും വിവാദമായിരുന്നു. ഇതൊന്നും ഒരു മുസ്ലിംലീഗ് നേതാവിന്റെ രിതിയല്ലെന്നും മുസ്ലിം ലീഗിനുള്ളില്‍ മുജാഹിദ്ദീനുകളും ജമാ അത്തെ ഇസ്ലാമികളും നുഴഞ്ഞു കയറിയതായി പരാതിയുണ്ടെന്നും ഫക്രിദ്ദീന്‍ അലി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക