ബൈക്ക് തോളില്‍ ചുമന്ന് റെയില്‍വേ പാളം മുറിച്ചുകടക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.റെയില്‍വേ ക്രോസിലെ കാത്തുനില്‍പ്പ് ഒഴിവാക്കാനായിരുന്നു ഇയാള്‍ ബൈക്കും തോളിലേറ്റി പാളം മുറിച്ചുകടന്നതെന്നാണ് വിവരം.

ട്രെയിൻ കടന്നുപോകാനായി ലെവല്‍ ക്രോസ് അടച്ചിട്ടിരിക്കുന്നതും, ആളുകള്‍ നടക്കുന്ന ഭാഗത്തികൂടി യുവാവ് ബൈക്കുമായി വരുന്നതും വൈറലായ വീഡിയോയില്‍ കാണാം. 112 കിലോ ഭാരമുള്ള ബൈക്കാണ് ഇയാള്‍ അനായാസമായി തോളിലേറ്റിയതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്കുമായി വരുന്ന യുവാവിനെ കണ്ട അമ്ബരന്നു നില്‍ക്കുന്ന മറ്റു യാത്രക്കാരെയും വീഡിയോയില്‍ കാണാം. ഇൻസ്റ്റഗ്രാമില്‍ വൈറലാകുന്ന വീഡിയോ, ഉപയോക്താക്കള്‍ക്കിടെ ഒരു ചർച്ചയ്ക്കു തന്നെ തുടക്കമിട്ടിട്ടുണ്ട്. യാതൊരു സുരക്ഷയുമില്ലാതെയുള്ള യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തെ വിമർശിച്ച്‌ നിരവധിയാളുകളാണ് കമന്റു പങ്കുവയ്ക്കുന്നത്.

അതേസമയം, വിചിത്രമായ സംഭവം എവിടെയാണ് നടന്നതെന്നതില്‍ വ്യക്തതയില്ല. മാർച്ചില്‍ നടന്ന സമാനമായൊരു സംഭവത്തിന്റെ വീഡിയോയും നേരത്തെ സൈബറിടങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. റെയില്‍വേ ഗേറ്റ് തുറക്കാൻ കാത്തിരിക്കാതെ ബൈക്കും ഉയർത്തി പാളം മുറിച്ചുകടക്കുന്ന യുവാവിന്റെ വീഡിയോയായിരുന്നു ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക